ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയറിയിക്കുന്ന ബാഗുമായി പ്രിയങ്കാ ഗാന്ധി പാർലമെന്റിൽ

'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം നിലകൊള്ളുക' എന്ന് എഴുതിയ ബാഗുമായിട്ടാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്

Update: 2024-12-17 09:12 GMT
Advertising

ന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയറിയിക്കുന്ന ബാഗുമായി പാര്‍ലമെന്റിലെത്തി  കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി.

'ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം നിലകൊള്ളുക' എന്ന് എഴുതിയ ബാഗുമായിട്ടാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. കഴിഞ്ഞ ദിവസം ഫലസ്തീന് പിന്തുണ അറിയിക്കുന്ന ബാഗുമായിട്ടായിരുന്നു പ്രിയങ്ക എത്തിയിരുന്നത്. 

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ​പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മറ്റ് പ്രതിപക്ഷ എം.പിമാരും സമാനമായ ബാഗുകളേന്തിയാണ് പ്രകടനത്തില്‍ പങ്കെടുത്തത്.

അതേസമയം ഫലസ്തീന്റെ കൂടെ നില്‍ക്കുന്ന പ്രിയങ്ക എന്തു കൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കായി ശബ്ദം ഉയർത്തുന്നില്ലെന്ന് ബിജെപി നേതാവ് സംപിത് ബാത്ര കഴിഞ്ഞ ദിവസം  ചോദിച്ചിരുന്നു. ലോക്സഭയിലെ ശൂന്യവേളയിൽ പ്രിയങ്ക ബംഗ്ലേദേശ് വിഷയം ഉന്നയിക്കുകയും ചെയ്തു. ഹിന്ദുക്കളും ക്രിസ്ത്യാനികളും അടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ സംരക്ഷണം നല്‍കണം എന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 

അതിന്റെ തുടര്‍ച്ചയെന്നോണമാണ് മുദ്രാവാക്യമെഴുതിയ ബാഗുമായി പ്രിയങ്ക എത്തിയത്.  

Tags:    

Similar News