വാകിസിനല്ല, പ്രശ്നം ഇന്ത്യയുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന് : ബ്രിട്ടന്‍
ഇന്ത്യയില്‍ നിന്ന് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി വരുന്ന യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ ഇപ്പോഴും 10 ദിവസം ക്വാറന്‍റൈന്‍ അനുഷ്ഠിക്കണം
ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ കോവിഡ് ഷീല്‍ഡ് ഒരു അംഗീകൃത വാക്സിനാണ്. എന്നാല്‍ ഇന്ത്യയില്‍നിന്ന് മൂന്ന് ഡോസ് വാക്സിനും സ്വീകരിച്ച് വരുന്ന യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ ഇപ്പോഴും 10 ദിവസം ക്വാറന്‍റൈന്‍ അനുഷ്ഠിക്കണം. വാക്സിനല്ല പ്രശ്നം എന്നും ഇന്ത്യയുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് ബ്രിട്ടീഷ് ഗവര്‍മെന്‍റിന്‍റെ സംശയങ്ങള്‍ കാരണമാണ് യാത്രക്കാര്‍ക്ക് ക്വാറന്‍റൈന്‍ അനുഷ്ടിക്കേണ്ടി വരുന്നത് എന്നും അധികൃതര്‍ പറഞ്ഞു.
ബ്രിട്ടനില്‍ നിന്നുള്ള പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങളില്‍ ഒക്ടോബര്‍ 4 മുതല്‍ചില രാജ്യങ്ങളില്‍ നിന്നുള്ള അംഗീകൃത ആരോഗ്യ ഏജന്‍സികളില്‍ നിന്ന് മൂന്ന് വാകിസിനും സ്വീകരിച്ചവരെ പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ചവരായി പരിഗണിക്കുമെന്ന് ബ്രിട്ടന്‍ പറഞ്ഞിരുന്നു. ഈ രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയില്ല. അതിനാല്‍ തന്നെ ഇന്ത്യന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മൂന്ന് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബ്രിട്ടനില്‍ ഇപ്പോഴും 10 ദിവസം ക്വാറന്‍റൈന്‍ അനുഷ്ഠിക്കണം.
ഇക്കാര്യം സംബന്ധിച്ച് ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ചയിലാണെന്നും വാക്സിനേഷന്‍ സംബന്ധിച്ച് ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ബ്രിട്ടന്‍ അറിയിച്ചു.