നേര്‍ച്ചയിടാന്‍ കാളയുടെ തലയില്‍ ക്യു ആര്‍ കോഡ്; ഇതാണ് ഡിജിറ്റല്‍ ഇന്ത്യയെന്ന് സോഷ്യല്‍ മീഡിയ

വീഡിയോ മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയടക്കം പലരും ഇതിനോടകം തന്നെ ഷെയർ ചെയ്തുകഴിഞ്ഞു

Update: 2021-11-07 13:00 GMT
Advertising

ഡിജിറ്റൽ പണമിടപാടുകളുടെ കാലമാണിത്.ഗൂഗിൾ പേ, ഫോൺ പേ തുടങ്ങി നിരവധി ആപ്പുകൾ പണമിടപാടുകൾക്കായി ജനങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. സാധാരണ വൻ നഗരങ്ങളിലാണ് ഡിജിറ്റൽ പണമിടപാടുകൾ പ്രചാരത്തിലുള്ളത് എന്നാണ് നമ്മളിത് വരെ കരുതിപ്പോന്നത്. ഡിജിറ്റൽ പണമിടപാടുകൾ നഗരാതിർത്തികൾ കടന്ന് ഗ്രാമപ്രദേശങ്ങളിൽ സാധാരണക്കാർക്കിടയിലും സർവ്വസാധാരണമായിത്തുടങ്ങിയെന്ന് തെളിയിക്കുന്ന രസകരമായൊരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയടക്കം പലരും ഇതിനോടകം തന്നെ ഷെയർ ചെയ്തുകഴിഞ്ഞു.

ആന്ധ്രാപ്രദേശ്,തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന ഗംഗിരെദ്ദു ആചാരത്തിന്‍റെ ഭാഗമായി ഒരു വീട്ടിലെത്തിയ നാദസ്വരം വായിക്കുന്നൊരു കലാകാരനും ഒരു കാളയുമാണ് വീഡിയോയിൽ. കാളയുടെ നെറ്റിയിൽ തൂക്കിയിട്ടിരിക്കുന്ന ആഭരണത്തിൽ ഒരു യു.പി.ഐ സ്‌കാനിങ് കോഡ് കെട്ടിത്തൂക്കിയിട്ടുണ്ട്. നാദസ്വരം വായിച്ച് കഴിഞ്ഞാൽ കാളയുടെ അനുഗ്രഹം വാങ്ങി പണം നൽകിയാൽ ആഗ്രഹ സഫലീകരണമുണ്ടാവുമെന്നാണ് ഗംഗെരിദ്ദു ആചാരത്തിന് പിന്നിലെ ഐതിഹ്യം.  കലാകാരൻ നാദസ്വരം വായിക്കുമ്പോൾ മറ്റൊരാൾ കാളയുടെ നെറ്റിയിൽ തൂക്കിയിട്ടിരിക്കുന്ന ക്യു.ആർ.കോഡ് സ്‌കാൻ ചെയ്ത് പണം നൽകി കാളയുടെ അനുഗ്രഹം വാങ്ങുന്നത് വീഡിയോയില്‍ കാണാം.

ഇന്ത്യയിൽ വലിയ അളവില്‍ തന്നെ ഡിജിറ്റൽ പേയ്‌മെന്‍റുകള്‍ നടക്കുന്നുണ്ട് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ എന്ന തലക്കെട്ടിന് താഴെയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News