മോദിക്ക് ബൈഡനെപ്പോലെ ഓർമ നശിച്ചുതുടങ്ങിയെന്ന് രാഹുൽ ഗാന്ധി

താൻ പ്രസംഗിക്കുന്നത് തന്നെയാണ് മോദിയും പ്രസംഗിച്ചുകൊണ്ടിരിക്കുന്നതെന്ന് പരിഹാസം

Update: 2024-11-16 13:17 GMT
Editor : ശരത് പി | By : Web Desk
Advertising

മഹാരാഷ്ട്ര: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെപ്പോലെ ഓർമശക്തി നശിച്ചുതുടങ്ങിയെന്ന് രാഹുൽ ഗാന്ധി. മഹരാഷ്ട്ര അമരാവതിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രാഹുൽ ഇന്ത്യൻ പ്രധാനമന്ത്രിയെയും അമേരിക്കൻ പ്രസിഡന്റിനെയും താരതമ്യം ചെയ്തത്.

യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമിർ സെലിൻസ്‌കിയെ 81കാരനായ ബൈഡൻ, വ്‌ലാഡിമിർ പുടിൻ എന്ന് പേര് വിളിച്ച് അഭിസംബോധന ചെയ്ത സംഭവത്തെ അനുസ്മരിച്ചായിരുന്നു രാഹുലിന്റെ താരതമ്യം.

'മോദിജിയുടെ പ്രസംഗം കേട്ടെന്ന് എന്റെ സഹോദരി പ്രിയങ്ക എന്നോട് ഈയടുത്ത് പറഞ്ഞു. മോദിജി ഞങ്ങൾ എന്താണോ പ്രസംഗിക്കുന്നത് അത് തന്നെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഈയടുത്ത് യുക്രൈൻ പ്രസിഡന്റിനെ റഷ്യൻ പ്രസിഡന്റിന്റെ പേരെടുത്ത് വിളിച്ചിരുന്നു. അദ്ദേഹത്തിന് ഓർമക്കുറവുണ്ട്. മോദിജിക്കും ഇത്തരത്തിൽ ഓർമ നശിച്ചുതുടങ്ങിയിരിക്കുന്നു'-  രാഹുൽ പറഞ്ഞു.

'കഴിഞ്ഞ ഒരു വർഷമായി ബിജെപി ഭരണഘടനയെ ആക്രമിക്കുകയാണെന്ന് ഞാൻ പറയുന്നുണ്ട്, എന്നാൽ പ്രധാനമന്ത്രി കോൺഗ്രസ് ഭരണഘടനയെ ആക്രമിക്കുകയാണെന്ന് പറയുന്നു. പിന്നീട് ഞാൻ ഭരണഘടനയെ ആക്രമിക്കുകയാണെന്ന് പറയാൻ തുടങ്ങിയിരിക്കുന്നു.'

കോൺഗ്രസും ഇൻഡ്യ മുന്നണിയും 50 ശതമാനം സംവരണ പരിധി നിർത്തലാക്കുമെന്ന് ഞാൻ ലോക്‌സഭയിൽ പറഞ്ഞിരുന്നു എന്നാൽ ഞാൻ സംവരണത്തിനെതിരാണെന്നാണ് മോദി പറയുന്നു ഇത് ഓർമക്കുറവിൻ്റെ ലക്ഷണമാണ്'- രാഹുൽ കൂട്ടിച്ചേർത്തു.

'താൻ രാജ്യത്ത് എത്ര ദളിതരും ആദിവാസികളും ഒബിസി വിഭാഗക്കാരും ഉണ്ടെന്നറിയാൻ ഒരു ജാതി സെൻസെസ് നടത്തണമെന്ന് മോദിജിയോട് പറഞ്ഞു അപ്പോൾ അദേഹം പറയുന്നു രാഹുൽ ജാതി സെൻസെസിനെതിരാണെന്ന്' എന്നും രാഹുൽ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News