'ഹൈഡ്രജന്‍ ട്രെയിന്‍'; പരിസ്ഥിതി സൗഹൃദ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ

ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതിക വിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്കരിക്കാനാണ് ഉദ്ദേശം

Update: 2021-08-08 12:19 GMT
Advertising

ട്രെയിനുകള്‍ ഹൈഡ്രജന്‍ ഇന്ധനത്തില്‍ ഓടിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വെ. ഹരിതഗൃഹ വാതകങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന, കേന്ദ്രസര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിന്‍റെ ആദ്യഘട്ടമെന്നോണം ഹൈഡ്രജന്‍ ഇന്ധനത്തിലധിഷ്ടിതമായ സാങ്കേതിക വിദ്യ സജ്ജമാക്കി ഹരിയാനയിലെ ഡെമു ട്രെയിനുകളെ പരിഷ്കരിക്കാനാണ് ഉദ്ദേശം. 

പരിസ്ഥിതി സൗഹൃദമായ ഹൈഡ്രജന്‍ ഇന്ധനം വായുമലിനീകരണം നിയന്ത്രിക്കാന്‍ ഉപകാരപ്രദമാണ്. ഡീസല്‍ ജനറേറ്റര്‍ നീക്കം ചെയ്ത് ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ട്രെയിനുകളില്‍ ക്രമീകരിച്ചാണ് ഇന്ധനമാറ്റം സാധ്യമാവുക.

ആദ്യഘട്ട പദ്ധതി വഴി വര്‍ഷം 2.3 കോടി ലാഭിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വെ മന്ത്രാലയം അറിയിക്കുന്നത്. ഹരിയാനയിലെ ജിന്ദിനും സോണിപട്ടിനും ഇടയില്‍ ഓടുന്ന ഡെമു ട്രെയിനുകളില്‍ സാങ്കേതിക വിദ്യ സജ്ജമാക്കുന്നതിന് ഇന്ത്യൻ റെയിൽവേയ്സ് ഓർഗനൈസേഷൻ ഓഫ് ആൾട്ടർനേറ്റ് ഫ്യൂൽസ് ബിഡുകള്‍ ക്ഷണിച്ചു. 89 കിലോമീറ്ററാണ് ഈ രണ്ടു സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരം. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News