ചെന്നിത്തല എ.ഐ.സി.സി ജനറൽ സെക്രട്ടറിയായേക്കും; അതൃപ്തി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം

39 പ്രവർത്തക സമിതി അംഗങ്ങളിൽ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വഹിക്കുകയും ഉൾപാർട്ടി തർക്കങ്ങൾ പരിഹരിക്കുകയും ചെയ്ത ശേഷം അനുഭവസമ്പത്തുള്ളവർ കുറവാണെന്ന വിലയിരുത്തലുണ്ട്

Update: 2023-08-22 01:56 GMT
Editor : Shaheer | By : Web Desk

രമേശ് ചെന്നിത്തല

Advertising

ന്യൂഡല്‍ഹി: പ്രവർത്തക സമിതിക്ക് പിന്നാലെ എ.ഐ.സി.സിയും പുനഃസംഘടിപ്പിച്ചേക്കും. അതൃപ്തി പരിഹരിക്കാൻ രമേശ്‌ ചെന്നിത്തലയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം പ്രവർത്തക സമിതി അംഗങ്ങൾക്കു പുറമേയുള്ള ക്ഷണിതാക്കൾക്ക് കൂടുതൽ ചുമതല നൽകാൻ തയാറെടുക്കുകയാണ് ഹൈക്കമാന്‍ഡ്.

ഘട്ടംഘട്ടമായിതായിരിക്കും ജനറൽ സെക്രട്ടറിമാരെ നിയോഗിക്കുകയാകും ചെയ്യുക. സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിൽനിന്ന് രമേശ്‌ ചെന്നിത്തലയെ ജനറൽ സെക്രട്ടറിയാക്കാൻ ഡൽഹിയിൽ ചർച്ച തുടങ്ങിയിട്ടുണ്ട്. ചെന്നിത്തലയ്ക്ക് അർഹമായ പദവി ലഭിച്ചില്ലെന്ന കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ അഭിപ്രായംകൂടി മാനിച്ചാണ് നടപടി.

39 പ്രവർത്തക സമിതി അംഗങ്ങളിൽ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതല വഹിക്കുകയും ഉൾപാർട്ടി തർക്കങ്ങൾ പരിഹരിക്കുകയും ചെയ്ത ശേഷം അനുഭവസമ്പത്തുള്ളവർ കുറവാണ്. കെ.സി വേണുഗോപാൽ, ജയറാം രമേശ്‌, ദിഗ്‍വിജയ് സിങ്, രൺധീപ് സുർജെവാല, മുകുള്‍ വാസ്നിക്, താരിഖ്‌ അൻവർ തുടങ്ങിയവർ നിലവിലെ ചുമതലകളിൽ തുടർന്നേക്കും.

മധ്യപ്രദേശിൽ കമൽനാഥുമായി ഇടഞ്ഞതോടെ സംഘടനാചുമതലയിൽനിന്ന് ജെ.പി അഗർവാളിനെ മാറ്റി രൺധീപ് സുർജെവാലയെ പ്രതിഷ്ഠിക്കുകയായിരുന്നു. ഗുജറാത്ത് നിയമസഭയിലെ കനത്ത തോൽവിയെ തുടർന്നു സംഘടനാ ചുമതലയുണ്ടായിരുന്ന രഘുശർമയെ മാറ്റി മുകുൾ വാസ്നിക്കിനെയും നിയോഗിച്ചു. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ജനറൽ സെക്രട്ടറി പദത്തിലേക്കാണ് രമേശ്‌ ചെന്നിത്തലയെ പരിഗണിക്കുന്നത്.

Summary: It is reported that there is a move to make Ramesh Chennithala the general secretary of AICC to resolve the dissatisfaction.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News