ആലത്തൂരിൽ രമ്യ ഹരിദാസ് പിന്നിൽ; സുരേഷ് ​ഗോപി തൃശൂരിൽ മുന്നിൽ

വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ‌ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽ‍‍ഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ.

Update: 2024-06-04 03:47 GMT
Advertising

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ ആലത്തൂരിൽ സിറ്റിങ് എം.പിയും കോൺ​ഗ്രസ് സ്ഥാനാർഥിയുമായ രമ്യ ഹരിദാസ് പിന്നിൽ.

എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെ. രാധാകൃഷ്ണനാണ് മുന്നിൽ. അതേസമയം, തൃശൂരിൽ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളെ പിന്തള്ളി എൻഡിഎ സ്ഥാനാർഥിയും നടനുമായ സുരേഷ് ​ഗോപിയാണ് മുന്നിൽ.

വടകരയിൽ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ‌ ലീഡ് ചെയ്യുമ്പോൾ പത്തനംതിട്ടയിൽ എൽ‍‍ഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കാണ് മുന്നിൽ. ഇവിടെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയാണ് രണ്ടാം സ്ഥാനത്ത്. വയനാട്ടിൽ സിറ്റിങ് എം.പിയും കോൺ​ഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ​ഗാന്ധിയാണ് മുന്നിൽ.

കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനും കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനും ഇടുക്കിയിൽ‌ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസുമാണ് ലീഡ് ചെയ്യുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥി എം.വി ജയരാജനുമാണ് മുന്നിൽ. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News