'സവർക്കറെ അപകീര്‍ത്തിപ്പെടുത്തി, രാഹുലിനെതിരെ കേസെടുക്കണം'; പരാതിയുമായി ചെറുമകന്‍

മുസ്‍ലിമിനെ മർദിച്ചതിൽ സന്തോഷം ഉണ്ടെന്ന് സവർക്കർ എഴുതിയിട്ടുണ്ടെന്ന രാഹുലിന്റെ പരാമർശം ചൂണ്ടികാട്ടിയാണ് ഹരജി

Update: 2023-04-13 04:28 GMT
Editor : Lissy P | By : Web Desk
Savarkar’s grandson files criminal defamation case against Rahul Gandhi,case against Rahul Gandhi,
AddThis Website Tools
Advertising

ന്യൂഡൽഹി: രാഹുൽ ഗാന്ധിയ്ക്ക് എതിരെ അപകീർത്തിക്കേസ് എടുക്കണമെന്ന ആവശ്യവുമായി സവർക്കറുടെ ബന്ധുക്കൾ കോടതിയിൽ ഹരജി നൽകി. മുസ്‍ലിമിനെ മർദിച്ചതിൽ സന്തോഷം ഉണ്ടെന്ന് സവർക്കർ എഴുതിയിട്ടുണ്ടെന്ന രാഹുലിന്റെ പരാമർശം ചൂണ്ടികാട്ടിയാണ് ഹരജി നൽകിയിരിക്കുന്നത്. 

സവർക്കറുടെ ചെറുമകൻ സത്യകി സവർക്കറാണ് പരാതി നൽകിയിരിക്കുന്നത്. എന്റെ മുത്തച്ഛനെതിരെ  തെറ്റായ ആരോപണങ്ങള്‍ നടത്തിയ രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകിയിട്ടുണ്ടെന്ന്  സത്യകി സവർക്കര്‍ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്‍റെ വീഡിയോടൊപ്പമായിരുന്നു ട്വീറ്റ്.പൂനെ കോടതി ശനിയാഴ്ച ഹരജി പരിഗണിക്കും.

അതേസമയം, മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമർശത്തിന്റെ പേരിൽ സൂറത്ത് സിജെഎം കോടതി രാഹുലിന് വിധിച്ച രണ്ട് വർഷം തടവ്  ശിക്ഷ സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു .

അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് നടപടികൾ മരവിപ്പിച്ചത്. കുറ്റം റദ്ദാക്കണമെന്ന രാഹുലിന്റെ അവശ്യം കോടതി പരിഗണിച്ചിരുന്നില്ല . മോദി എന്ന സമുദായത്തെ ആക്ഷേപിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ വാദം. സ്റ്റേ ഒഴിവാക്കണമെന്ന് ഹരജിക്കാരനായ പൂർണേഷ് മോദി ആവശ്യപ്പെട്ടിട്ടുണ്ട്. 



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News