മണിപ്പൂരിലെ ഇംഫാലിൽ മണ്ണിടിച്ചിൽ; ഏഴ് മരണം, 55 പേരെ കാണാതായി

സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്

Update: 2022-06-30 05:58 GMT
Editor : rishad | By : Web Desk
Advertising

ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിലുണ്ടായ മണ്ണിടിച്ചിലിൽ 55 പേരെ കാണാതായി. ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു. സൈനിക ക്യാംപിന് സമീപമാണ് അപകടമുണ്ടായത്. 

വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ വേ ലൈന്റെ ഇംഫാൽ- ജിറിബാം നിർമാണ മേഖലയിലാണ് അപകടം. റെയിൽവേ തൊഴിലാളികളും ഇവർക്കു സുരക്ഷ ഒരുക്കിയ ടെറിറ്റോറിയൽ ആർമി 107ാം ബറ്റാലി‌യനിലെ സൈനികരും നാട്ടുകാരുമാണ് അപകടത്തിൽ പെട്ടത്. എത്ര പേർ അപകടത്തിൽപെട്ടു എന്നു കൃത്യമായ വിവരമില്ല. കൂടുതൽ സുക്ഷേ സേനാം​ഗങ്ങൾ സ്ഥലത്തേക്കു കുതിച്ചിട്ടുണ്ട്. ശക്തമായ മഴയും നിർമാണ മേഖലയിലെ നദിയിലെ കുത്തൊഴുക്കും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങളെ മന്ദ​ഗതിയിലാക്കുന്നു. 

രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രക്ഷപ്പെടുത്തിയവരെ ആർമിയുടെ മെഡിക്കൽ യൂണിറ്റിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. ഹെലികോപ്ടർ  അടക്കം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം

Summary-Manipur: Seven dead, several missing due to massive landslide

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News