ബംഗളൂരുവില്‍ ബോംബ് ഭീഷണി; ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ
റെസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസ്-ട്രെയ്ന്‍ എന്നിവയുള്‍പ്പടെ പൊതു പരിപാടികളിലും തിരക്കേറിയ സ്ഥലങ്ങളിലും സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്
ബംഗളൂരു: ബംഗളൂരു സ്‌ഫോടനത്തിന് പിന്നാലെ തനിക്ക് ബോംബ് ഭീഷണി കോളുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
കര്‍ണ്ണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ജി പരമേശ്വര, ബംഗളൂരു പൊലീസ് കമ്മീഷ്ണര്‍ എന്നിവര്‍ക്ക് ഇ-മെയില്‍ വഴി ബോംബ് ഭീഷണിസന്ദേശം ലഭിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രസ്ഥാവന. ശനിയാഴ്ച ഉച്ചയ്ക്ക് 2:48 ന് ബംഗളൂരുവില്‍ സ്‌ഫോടനമുണ്ടാകുമെന്ന് മെയില്‍ അയച്ച ഷാഹിദ് ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി തള്ളിയത്.
റെസ്റ്റോറന്റുകള്‍, ക്ഷേത്രങ്ങള്‍, ബസ്-ട്രെയ്ന്‍ എന്നിവയുള്‍പ്പടെ പൊതു പരിപാടികളിലും തിരക്കേറിയ സ്ഥലങ്ങളിലും സ്‌ഫോടനമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌ഫോടനം നടക്കാതിരിക്കാന്‍ രണ്ടര കോടി രൂപ പ്രതികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടു.
അതേസമയം, രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ തീവ്രവാദ വിരുദ്ധ ഏജന്‍സി അന്വേഷണം നടത്തുന്നുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 1 ന് രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കഫേയില്‍ സ്‌ഫോടക വസ്തു സ്ഥാപിക്കാന്‍ പ്രതിയെടുത്തത് ഒമ്പത് മിനിറ്റ് മത്രമാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.