'ജനങ്ങളാണ് സർക്കാരിനെ തെരഞ്ഞെടുക്കുന്നത്': ത്രിപുര എക്സിറ്റ് പോൾ തള്ളി യെച്ചൂരി
ത്രിപുരയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സീതാറാം യെച്ചൂരി
ഡല്‍ഹി: എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങളാണ് സർക്കാരിനെ തെരഞ്ഞെടുക്കുന്നത്, എക്സിറ്റ് പോൾ അല്ല. ത്രിപുരയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരായ ആയുധമായി ഉപയോഗിക്കുകയാണെന്ന് യെച്ചൂരി വിമര്‍ശിച്ചു. സി.ബി.ഐ രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ 0.4 ശതമാനം മാത്രമാണ് തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയില്‍ ബി.ജെ.പിക്ക് തുടര്‍ഭരണമെന്നാണ് എക്സിറ്റ് പോളുകള്‍. ബി.ജെ.പി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ ഫലം. 9 മുതല്‍ 16 സീറ്റുമായി ടിപ്ര മോഥ രണ്ടാമതും 6 മുതല്‍ 11 സീറ്റുമായി സി.പി.എം - കോണ്‍ഗ്രസ് സഖ്യം മൂന്നാമതും എത്തുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്.
സീ ന്യൂസ് സര്‍വെയും ബി.ജെ.പിക്ക് തുടര്‍ഭരണം പ്രവചിക്കുന്നു. ബി.ജെ.പി 29-36 സീറ്റും സി.പി.എം - കോണ്‍ഗ്രസ് സഖ്യം 13-21 സീറ്റും ടിപ്ര മോഥ സഖ്യം 11-16 സീറ്റും മറ്റുള്ളവര്‍ 3 സീറ്റ് വരെ നേടുമെന്നും സീ ന്യൂസ് സര്‍വെ പറയുന്നു. 60 അംഗ ത്രിപുര നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്. മാർച്ച് 2നാണ് വോട്ടെണ്ണൽ.