വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളോടുള്ള അനീതിയെന്ന് അസദുദ്ദീൻ ഉവൈസി

പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടും, എന്നാൽ മസ്ജിദുകൾ സംരക്ഷിക്കപ്പെടില്ലെന്ന് വഖഫ് ബില്ലിലൂടെ വ്യക്തമായി. ഈ ബില്ലിന്റെ ലക്ഷ്യം മുസ്‌ലിംകളെ അപമാനിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

Update: 2025-04-03 00:59 GMT
Advertising

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളോടുള്ള അനീതിയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി. മുസ് ലിംകളുടെ നേട്ടത്തിന് വേണ്ടിയാണ് ബില്ലെന്ന വാദം അംഗീകരിക്കാനാവില്ല. ബിൽ ഭരണഘടനാലംഘനമാണ്. അഞ്ച് വർഷമെങ്കിൽ മുസ് ലിമായി തുടരുന്നവർക്ക് മാത്രമേ വഖഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ യുക്തിരഹിതമാണ്. അഞ്ച് വർഷമായി മുസ്‌ലിമായി തുടരുന്നവരെ എങ്ങനെ തിരിച്ചറിയാനാവുമെന്നും ഉവൈസി ചോദിച്ചു.

വഖഫ് ബില്ലിൽ സർക്കാർ രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കുകയാണ്. പുരാതന ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടും, എന്നാൽ മസ്ജിദുകൾ സംരക്ഷിക്കപ്പെടില്ലെന്ന് വഖഫ് ബില്ലിലൂടെ വ്യക്തമായി. ഈ ബില്ലിന്റെ ലക്ഷ്യം മുസ്‌ലിംകളെ അപമാനിക്കുകയാണെന്നും ഉവൈസി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News