ഭരണഘടനാ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം ഒഴിവാക്കണം; സുബ്രമണ്യം സ്വാമി സുപ്രിംകോടതിയിൽ
സമാനമായ ആവശ്യം ഉന്നയിച്ച് നൽകിയ മറ്റ് ഹരജികൾക്ക് ഒപ്പം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
Update: 2022-09-02 14:09 GMT
ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ രാജ്യസഭാ അംഗം സുബ്രമണ്യം സ്വാമി സുപ്രീം കോടതിയെ സമീപിച്ചു. ഹരജി ഈമാസം 29 ന് പരിഗണിക്കാമെന്ന് വ്യക്തമാക്കി. സമാനമായ ആവശ്യം ഉന്നയിച്ച് നൽകിയ മറ്റ് ഹരജികൾക്ക് ഒപ്പം ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.