നിയന്ത്രണം വിട്ട ട്രക്ക് തെന്നിമാറി സി.ആർ.പി.എഫ് വാഹനത്തില്‍ ഇടിച്ചു; സിസിടിവി ദൃശ്യം പുറത്ത്

പുല്‍വാമ ജില്ലയിലാണ് സംഭവം

Update: 2023-05-25 07:23 GMT
Speeding Truck Skids Rams Into CRPF Vehicle In Jammu Kashmir Pulwama
AddThis Website Tools
Advertising

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അമിത വേഗതയിലെത്തിയ ട്രക്ക് സി.ആര്‍.പി.എഫ് വാഹനത്തില്‍ ഇടിച്ചു. മൂന്ന് ജവാന്മാര്‍ക്ക് പരിക്കേറ്റു. പുല്‍വാമ ജില്ലയിലാണ് സംഭവം. ഇന്നലെ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യം വാര്‍ത്താഏജന്‍സിയായ പി.ടി.ഐ പുറത്തുവിട്ടു.

അമിത വേഗതയിലെത്തിയ ട്രക്ക് മറ്റൊരു വാഹനത്തെ മടികടക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡില്‍ നിന്ന് തെന്നിമാറുകയായിരുന്നു. എതിര്‍ദിശയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സി.ആർ.പി.എഫ് വാഹനത്തെ ട്രക്ക് ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ ട്രക്ക് മറിയുകയും ചെയ്തു.

Summary- A speeding truck skidded and hit CRPF vehicle parked across the road, in Pulwama district of Jammu and Kashmir yesterday.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News