ഇന്ധനവില വർധന താങ്ങുന്നില്ല ; വിമാന നിരക്ക് 15% ഉയർത്തണമെന്ന് സ്പൈസ് ജെറ്റ്

'ആഭ്യന്തര വിമാനക്കമ്പനികൾക്ക് യാത്രാനിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല'

Update: 2022-06-20 08:02 GMT
Advertising

ഡൽഹി: ഇന്ധനവില വർധിക്കുന്നതിനാൽ വിമാന നിരക്ക് 15% വർധിപ്പിക്കണമെന്ന ആവശ്യവുമായി സ്‌പൈസ്‌ജെറ്റ്. ജെറ്റ് ഇന്ധനത്തിന്റെ വിലയിലെ വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടി പ്രവർത്തനച്ചെലവ് മികച്ച രീതിയിൽ നിലനിർത്തുന്നതിന് കുറഞ്ഞത് 10 മുതൽ 15 ശതമാനം വർധനവ് ആവശ്യമാണെന്നാണ് സ്‌പൈസ് ജെറ്റിന്റെ വാദം.

ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്നത് വിമാനക്കമ്പനികളെ സാരമായി ബാധിക്കുന്നുണ്ടെന്നും അതിനാൽ വിലയും രൂപയുടെ മൂല്യത്തകർച്ചയും കാരണം ആഭ്യന്തര വിമാനക്കമ്പനികൾക്ക് യാത്രാനിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് സ്പൈസ് ജെറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് പറഞ്ഞു. പ്രവർത്തനച്ചെലവ് മികച്ച രീതിയിൽ നിലനിർത്തുന്നതിന് നിരക്കുകളിൽ കുറഞ്ഞത് 10 മുതൽ 15 ശതമാനം വർധനവ് ആവശ്യമാണെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2021 ജൂൺ മുതൽ ഏവിയേഷൻ ടർബൈൻ ഇന്ധനവില 120%ൽ അധികം വർദ്ധിച്ചു. ഈ വൻ വർധനവ് സുസ്ഥിരമല്ല, ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായ എ.ടി.എഫിൻ മേലുള്ള നികുതി കുറയ്ക്കാൻ സർക്കാരുകളും കേന്ദ്ര-സംസ്ഥാനങ്ങളും അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ഇന്ധന വിലക്കയറ്റത്തിന്റെ ഭാരം ഞങ്ങളുടെ പ്രവർത്തനച്ചെലവിന്റെ 50 ശതമാനത്തിലധികം വരുമെന്നും അജയ് സിംഗിന്റെ പ്രസ്താവനയിൽ പറയുന്നു കൂട്ടിച്ചേർത്തു.

   

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News