പേവിഷബാധാ വാക്സിന്റെ ​ഗുണനിലവാരം; കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്

കേരള പ്രവാസി അസോസിയേഷനാണ് ഹരജി സമർപ്പിച്ചത്.

Update: 2022-10-31 10:32 GMT
Advertising

ന്യൂഡൽ‍ഹി: പേവിഷബാധയ്ക്ക് എതിരെ നൽകുന്ന വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന ഹരജിയിൽ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ചു. മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആന്‍റി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നോട്ടീസ്.

കേരള പ്രവാസി അസോസിയേഷനാണ് ഹരജി സമർപ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും മൃഗസംരക്ഷണ മന്ത്രാലയത്തിനുമാണ് ജസ്റ്റിസ് അജയ് രസ്തോഗി, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

ചികിത്സാ പ്രോട്ടോക്കോളിനെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. വാക്സിനുകളുടെ ഫലപ്രാപ്തി പഠിക്കാൻ സ്വതന്ത്ര വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തണം എന്നതാണ് ഹരജിയിലെ മുഖ്യ ആവശ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News