ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് മുതൽ

ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഒഴിവാക്കിയാണ് പരിശോധന നടത്തുക.

Update: 2023-07-24 00:57 GMT
Advertising

വാരാണസി: ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ഇന്ന് മുതൽ. വാരാണസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരം പുരാവസ്തുവകുപ്പാണ് സർവേ നടത്തുക.

രാവിലേ ഏഴ് മുതലാണ് സർവേ. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഒഴിവാക്കിയാണ് പരിശോധന നടത്തുക. നാല് ഹിന്ദു സ്ത്രീകളുടെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ് ഇട്ടത്.സർവേ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി നൽകിയ ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്ന് പരാമർശിക്കും.

ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് കാർബൺ ഡേറ്റിങ് പരിശോധന സുപ്രിംകോടതി തടഞ്ഞതിന് പിന്നാലെയാണ്, പള്ളി സമുച്ചയം മുഴുവനായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ജില്ലാകോടതിയെ സമീപിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News