അദാനിക്ക്​ വീണ്ടും തിരിച്ചടി; സ്​മാർട്ട്​ മീറ്റർ കരാർ റദ്ദാക്കി തമിഴ്​നാട്​

8.2 ദശലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനായിരുന്നു കരാർ

Update: 2025-01-01 07:30 GMT
Advertising

ചെന്നൈ: അദാനി ഗ്രൂപ്പുമായുള്ള വിവാദങ്ങൾക്കിടെ സ്​മാർട്ട്​ മീറ്റർ വാങ്ങാനുള്ള കരാർ റദ്ദാക്കി തമിഴ്​നാട്​ സർക്കാർ. തമിഴ്​നാട് സർക്കാരി​െൻറ​ ജനറേഷൻ ആൻഡ്​ ഡിസ്​ട്രിബ്യൂഷേൻ കോർപറേഷനും (ടാൻജെഡ്​കോ) അദാനി എനർജി സൊല്യൂഷൻസും തമ്മിലായിരുന്നു കരാർ. തുക അധികമാണെന്ന്​ പറഞ്ഞാണ്​ കരാർ റദ്ദാക്കിയത്​. 2023 ആഗസ്റ്റിൽ വിളിച്ച നാല് ടെൻഡറുകളും റദ്ദാക്കിയിട്ടുണ്ട്​.

ആഗോള ടെൻഡറിൽ കുറഞ്ഞ തുക ക്വാട്ട്​ ചെയ്​ത അദാനി ഗ്രൂപ്പിനാണ്​ കരാർ നൽകിയിരുന്നത്​. എന്നാൽ, സ്​മാർട്ട്​ മീറ്ററിനായുള്ള ബോർഡി​െൻറ നീക്കിയിരിപ്പിനേക്കാൾ ഉയർന്ന തുകയാണ്​ കരാറിലേത്​. അതു കുറയ്​ക്കാനുള്ള ചർച്ചകൾ വിഫലമായെന്ന്​ ടാൻജെഡ്​കോ അധികൃതർ വ്യക്​തമാക്കി.

കേന്ദ്ര ധനസഹായത്തോടെ 19,000 കോടി രൂപയുടെ നവീകരിച്ച വിതരണ മേഖല പദ്ധതി (ആർഡിഎസ്എസ്) പ്രകാരം 8.2 ദശലക്ഷത്തിലധികം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനായിരുന്നു കരാർ. കാർഷിക കണക്ഷനുകൾ ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ വൈദ്യുതി കണക്ഷനുകൾക്കും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വിവിധ കരാറുകൾ നേടിയെടുക്കാനായി ഇന്ത്യയിലെ ഉദ്യോഗസ്​ഥർക്ക്​ കൈക്കൂലി നൽകിയെന്നാരോപിച്ച്​ അദാനി ഗ്രൂപ്പ്​ ചെയർമാൻ ഗൗതം അദാനിക്കടക്കം അമേരിക്കൻ കോടതി കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ, ഈ ആരോപണം അടിസ്​ഥാനരഹിതമാണെന്നാണ്​ അദാനി ഗ്രൂപ്പ്​ പറയുന്നത്​. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്​ ഇപ്പോൾ ഡിഎംകെ സർക്കാരി​െൻറ നടപടി.

നേരത്തെ ഗൗതം അദാനിയുമായി കൂടിക്കാഴ്ച നടത്തിയെന്ന അവകാശവാദം മുഖ്യമന്ത്രി സ്റ്റാലിൻ നിഷേധിച്ചിരുന്നു.'അദാനി എന്നെ കാണുകയോ കൂടിക്കാഴ്​ച നടത്തുകയോ ചെയ്തിട്ടില്ല. ഇതിൽ കൂടുതൽ വിശദീകരണം വേണോ?" സ്റ്റാലിൻ സംസ്ഥാന നിയമസഭയിൽ പറഞ്ഞു. സൗരോർജ്ജ സംഭരണത്തിനായി തമിഴ്നാട് വൈദ്യുതി ബോർഡിന് എസ്ഇസിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി കരാറുണ്ടെന്നും അദാനിയുമായി ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്ര, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനകം സമാനമായ പദ്ധതികൾ നടപ്പാക്കുന്ന അദാനി എനർജി സൊല്യൂഷൻസ്​ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ തമിഴ്നാടിന് ഉയർന്ന വിലയാണ് കരാറിൽ കാണിച്ചിട്ടുള്ളത്​​. അതേസമയം, ആഭ്യന്തരമായും അന്തർദേശീയമായും അദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് രീതികളെ ബാധിക്കുന്ന വിവാദങ്ങൾ കണക്കിലെടുത്തും ആരോപണങ്ങൾ ഒഴിവാക്കാനുള്ള ജാഗ്രതയുടെ ഭാഗമായുമാണ്​ കരാർ റദ്ദാക്കിയതെന്നാണ്​ വിവരം.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News