പുൽവാമയിൽ ഏറ്റുമുട്ടല്‍; സൈന്യം ഒരു ഭീകരനെ വധിച്ചു

വ്യാഴാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്

Update: 2024-04-11 05:21 GMT
Editor : Jaisy Thomas | By : Web Desk
The gunfight occurred in Jammu and Kashmirs Pulwama district
AddThis Website Tools
Advertising

ശ്രീനഗര്‍: പുൽവാമയിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ഫ്രാസിപുര സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

ജില്ലയിലെ മുറാൻ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ. ഇതേത്തുടർന്ന് നേരിയ തോതിൽ വെടിവെപ്പുണ്ടായി. തുടർന്ന് അർദ്ധസൈനിക വിഭാഗവും ജമ്മു കശ്മീർ പൊലീസും പ്രദേശം വളഞ്ഞു.ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിൽ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഒരു ഭീകരൻ കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

Web Desk

By - Web Desk

contributor

Similar News