റിയാസി ആക്രമണം: ഭീകരർക്കായി തിരച്ചിൽ തുടരുന്നു
വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു
Update: 2024-06-12 01:56 GMT
ശ്രീനഗർ: ജമ്മു കശ്മീരിലെ റിയാസിയിൽ ഭീകരർക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. ഭീകരരെ സഹായിച്ചുവെന്ന് കരുതുന്ന നിരവധി പ്രദേശവാസികളെ സൈന്യം ചോദ്യം ചെയ്തു വരികയാണ്.
പാക് ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയിലെ സംഘാംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഭീകരാക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരന്റെ രേഖചിത്രം പുറത്തുവിട്ടു. വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
എൻ.ഐ.എ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. തീർഥാടകർ സഞ്ചരിച്ച ബസിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടിരുന്നു.