ഇന്ത്യൻ കായികരംഗത്തെ മാറ്റിമറിച്ച 1983ലെ ലോകകപ്പ് വിജയവും മമ്മൂട്ടിയുടെ പുതിയ ലുക്കും | Twitter Trending |
ട്വിറ്ററിൽ ട്രെൻഡിങായ ഏതാനും വിഷയങ്ങൾ പരിശോധിക്കുകയാണ് ഇവിടെ...
ഇന്ത്യൻ കായിക രംഗത്തിന്റെ തലവര മാറ്റിയ 1983ലെ ലോകകപ്പ് ക്രിക്കറ്റ് വിജയമാണ് സമൂഹമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞുനിന്നത്. റഷ്യയിലെ വിമതനീക്കവും അമ്മ യോഗത്തിനെത്തിയ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതി ലുക്കുമെല്ലാം ട്വിറ്ററിൽ തരംഗമായി. ട്വിറ്ററിൽ ട്രെൻഡിങായ ഏതാനും വിഷയങ്ങൾ പരിശോധിക്കുകയാണ് ഇവിടെ...
ഇന്ത്യൻ കായികരംഗത്തിന്റെ തലവര തിരുത്തിയ 1983 (#1983WorldCup)
ഇന്ത്യൻ കായികരംഗത്തിന്റെ തലവര തിരുത്തിയ 1983 ഏകദിന ലോകകപ്പ് ജയത്തിന് ഇന്ന് നാൽപതാം വാർഷികം. അസാധ്യമെന്ന് ലോകം ഉറപ്പിച്ച ലോകകിരീടം കൈയിലേറ്റുവാങ്ങിയ കപിൽദേവും സംഘവും സാധ്യമാക്കിയത് അവിശ്വസനീയ നേട്ടം. എന്തും നേടാൻ നമുക്ക് കഴിയുമെന്ന ആത്മവിശ്വാസം ഒരോ ഇന്ത്യക്കാരനിലും കുത്തിനിറച്ചു. എന്നതായിരുന്നു ആ ജയം നൽകിയ ഏറ്റവും വലിയ സമ്മാനം.
റഷ്യയില്‍ വിമതനീക്കത്തില്‍ നിന്ന് പിന്മാറി വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍(#Russia)
റഷ്യയില്‍ വിമതനീക്കത്തില്‍ നിന്ന് കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ പിന്മാറി . ബലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയത്. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍റെ അനുമതിയോടെയായിരുന്നു ലുകാഷെങ്കോയുടെ ചര്‍ച്ച. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ വ്യക്തമാക്കി.
പ്രൊജക്ട് കെയിലേക്ക് കമല്‍ഹാസനും(#KamalHaasan)
പ്രഭാസും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ. ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. സൂപ്പർതാരം കമൽഹാസൻ ചിത്രത്തിന്റെ ഭാഗമാകുകയാണ്.
ദേ മമ്മൂട്ടി വീണ്ടും, വൈറലായി ചിത്രങ്ങൾ(#Mammootty)
പ്രായം വെറും അക്കം മാത്രമാണെന്ന് പിന്നെയും പിന്നെയും അടിവരയിട്ട് തെളിയിക്കുന്ന താരമാണ് മലയാള സിനിമയിലെ അതികായരിൽ ഒരാളായ മമ്മൂട്ടി. വയസ് പിന്നോട്ട് സഞ്ചരിക്കുകയാണെന്ന് തോന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടാൽ. സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരോട് പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾ വൈറലാവുകയാണ്.
ഈജിപ്തിന്റെ പരമോന്നത ബഹുമതി 'ഓഡർ ഓഫ് ദ നൈൽ' മോദിക്ക് സമ്മാനിച്ചു(#Egypt)
ഈജിപ്തിലെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസി. ഈജിപ്തിലെ ഏറ്റവും വലിയ ദേശീയ ബഹുമതിയാണിത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് എൽ സിസിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
ഡൽഹിയിലും മുംബൈയിലും കനത്ത മഴ(#DelhiRains)
മുംബൈയിലും ഡൽഹിയിലും ഉൾപ്പടെ ഉത്തരേന്ത്യയിൽ കനത്ത മഴ. കഴിഞ്ഞ ദിവസം രാത്രി മുതലാണ് ശക്തമായ മഴ ലഭിക്കുന്നത്. കാലവർഷമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റരാത്രികൊണ്ട് ശക്തമായ മഴ പെയ്തതോടെ മുംബൈയിലും ഡൽഹിയിലുമൊക്കെ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുകളും രൂപപ്പെട്ടു. കൂടാതെ മഴക്കെടുതികളും രൂക്ഷമാണ്. ഹരിയാനയിൽ ഒരു സ്ത്രീ ഓടിച്ചിരുന്ന കാർ ഒഴുകിപോയി.
വെസ്റ്റ് ഇന്‍ഡീസിനെ മലർത്തിയടിച്ച് സിംബാബ്‍വെ(#WestIndies)
ഒരിക്കല്‍ക്കൂടി ഓള്‍റൗണ്ട് മികവുമായി സിക്കന്ദർ റാസ ടീമിനെ വിജയത്തിലേക്ക് നയിച്ചപ്പോള്‍ ഏകദിന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് സിംബാബ്‍വെ. ഏകദിന റാങ്കിംഗില്‍ ഒരു സ്ഥാനം മുന്നിട്ടുനില്‍ക്കുന്ന വിന്‍ഡീസിനെതിരെ 35 റണ്ണിന്‍റെ തകർപ്പന്‍ ജയമാണ് സിംബാബ്‍വെ താരങ്ങള്‍ പേരിലാക്കിയത്. സിംബാബ്‍വെ മുന്നോട്ടുവെച്ച 269 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് 44.4 ഓവറില്‍ 233ല്‍ പുറത്തായി. സ്കോർ: സിംബാബ്‍വെ- 268-10 (49.5), വിന്‍ഡീസ്- 233-10 (44.4). റാസ അർധസെഞ്ചുറിയും രണ്ട് വിക്കറ്റും നേടി കളിയിലെ താരമായി.
വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകൾ ശർമിള കോൺഗ്രസിലേക്ക് (#YSSharmila)
മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകൾ ശർമിള കോൺഗ്രസിലേക്ക് . ശർമിള അധ്യക്ഷയായ വൈ എസ് ആർ ടി പി കോൺഗ്രസിൽ ലയിക്കും.ബി.ആര്‍.എസ് നേതാക്കളായ ശ്രീനിവാസ റെഡ്ഢി, കൃഷ്ണറാവു എന്നിവരും അടുത്തമാസം കോൺഗ്രസിൽ ചേരും. തെലങ്കാന നിയമസഭാ തെരെഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കവെയാണ് വൈ.എസ്.ആര്‍ തെലങ്കാന പാർട്ടി അധ്യക്ഷ ശർമിള, കോൺഗ്രസിലെത്തുന്നത്.