കിലോക്ക് വെറും നാല് രൂപ; തക്കാളി റോഡിൽ തള്ളി കര്‍ഷകര്‍

കഴിഞ്ഞ ഒരുമാസമായി വിപണിയിൽ തക്കാളിയുടെ വില 200 രൂപവരെ ഉയർന്നിരുന്നെന്ന് കർഷകർ പറയുന്നു

Update: 2023-09-07 12:25 GMT
Editor : Lissy P | By : Web Desk
Advertising

ഹൈദരാബാദ്: കഴിഞ്ഞ ഒന്ന് രണ്ടുമാസം മുൻപ് തക്കാളിയുടെ വില 300 രൂപയുടെ അടുത്തെത്തിയിരുന്നു. പലയിടത്തും തക്കാളി കൃഷിയിടത്തിൽ കാവൽ ഏർപ്പെടുത്തിയതിന്റെയും തക്കാളി കർഷകരെ കൊലപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്തതുമായ വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകളായി തക്കാളിയുടെ വില കുത്തനെ കുറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശിലെ കുർണൂലിൽ തക്കാളി കിലോക്ക് വെറും നാലുരൂപയായി. വിലയിടിവിനെതുടർന്ന് തക്കാളി റോഡിൽ തള്ളിയിരിക്കുകയാണ് ഇവിടുത്തെ കർഷകർ. കഴിഞ്ഞ ഒരുമാസമായി വിപണിയിൽ തക്കാളിയുടെ വില 200 രൂപവരെ ഉയർന്നിരുന്നെന്ന് കർഷകർ പറയുന്നു. ഇപ്പോൾ ആർക്കും തക്കാളി വേണ്ടാതായി. തുടർന്നാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ റോഡിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായതെന്ന് കർഷകർ പറയുന്നു.

തൊഴിലാളികളും ഗതാഗതവുമാണ് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് കർഷകർ പറയുന്നു. തക്കാളിയുടെ നിലവിലെ വിലയിൽ അടിസ്ഥാന സാധനങ്ങൾ പോലും വാങ്ങാൻ കഴിയുന്നില്ലെന്ന് കർഷകർ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News