നാളെ സ്വാതന്ത്ര്യദിനം; ആഘോഷത്തിനൊരുങ്ങി രാജ്യം

ഭീകരാക്രമണ മുന്നറിയിപ്പുള്ളതിനാൽ അതീവ സുരക്ഷയാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്

Update: 2022-08-14 13:13 GMT
Advertising

ഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്കായി ഒരുങ്ങി രാജ്യം. ചെങ്കോട്ടയും പരിസര പ്രദേശങ്ങളും ത്രിവർണ്ണ പതാകകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. വൈകിട്ട് രാഷ്ട്രപതി ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും. ഭീകരാക്രമണ മുന്നറിയിപ്പുകൾ ഉള്ളതിനാൽ പഴുതടച്ച സുരക്ഷയാണ് ഡൽഹിയിലും സുപ്രധാന നഗരങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നുണ്ട്. ആയിരത്തിലധികം പൊലീസുകാരെയാണ് ഡൽഹിയിൽ മാത്രം വിന്യസിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകളും നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ പുരോഗമിക്കുകയാണ്. അസമിലെ ഗുവാഹത്തിയിൽ നടന്ന സൈക്കിൾ റാലി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഫ്‌ലാഗ് ഓഫ് ചെയ്തു. മുബൈ മറെയ്ൻ ഡ്രൈവിൽ 3500 പോലീസുകാർ പങ്കെടുത്ത ബൈക്ക് റാലി നടന്നു. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ശ്രീനഗറിൽ ബിഎസ്എഫ് സംഘടിപ്പിച്ച തിരങ്ക റാലിക്ക് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നേത്യത്വം നൽകി. ഹർ ഘർ തിരങ്ക പരിപാടിക്ക് ഗ്വാളിയോറിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേതൃത്വം നൽകി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News