ജമ്മു കശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച് ട്വിറ്റര്‍

ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

Update: 2021-06-28 11:21 GMT
Advertising

പുതിയ ഐ.ടി നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി പോര് കനക്കുന്നതിനിടെ വീണ്ടും വിവാദം സൃഷ്ടിച്ച് ട്വിറ്റര്‍. ജമ്മു കശ്മീരും ലഡാക്കുമില്ലാതെ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചതാണ് വിവാദമായിരിക്കുന്നത്. ജമ്മു കശ്മീരും ലഡാക്കും വേറെ രാജ്യങ്ങളാക്കിയാണ് ട്വിറ്റര്‍ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ട്വിറ്ററിന്റെ കരിയര്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയില്‍ നിന്ന് വേര്‍പെട്ട നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

നേരത്തെയും ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വക്രീകരിച്ച് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. അന്ന് ട്വിറ്റര്‍ സി.ഇ.ഒക്ക് എഴുതിയ കത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News