'70 വയസുള്ള മാതാവിനെ ഭീഷണിപ്പെടുത്തി എന്താണ് തെളിയിക്കേണ്ടത്?' പൊലീസ് റെയ്ഡിനെ കുറിച്ച് കഫീല്‍ ഖാന്‍
വീട്ടില്‍ നടന്ന റെയ്ഡിന്‍റെ ചിത്രങ്ങള്‍ കഫീല്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു
ഡോ. കഫീൽ ഖാന്‍റെ യുപിയിലെ വീട്ടിൽ പൊലീസ് റെയ്ഡ്. പ്രായമായ മാതാവിനെ പൊലീസ് ഭീഷണിപ്പെടുത്തിയന്ന് കഫീൽ ഖാൻ പറഞ്ഞു. പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ കേരളത്തിലാണ്. അതിനിടെയാണ് പൊലീസ് നടപടി.
വീട്ടില്‍ നടന്ന റെയ്ഡിന്‍റെ ചിത്രങ്ങള്‍ കഫീല്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു- ''70 വയസ് പ്രായമുള്ള മാതാവിനെ ഭീഷണിപ്പെടുത്തുന്നത് സഹിക്കാനാകില്ല. അവരെ ഭീഷണിപ്പെടുത്തി നിങ്ങള്‍ക്ക് എന്താണ് തെളിയിക്കേണ്ടത്? എന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്യണോ. ചെയ്‌തോളൂ. പക്ഷേ മാതാവിനോട് കരുണ കാണിക്കൂ, അവര്‍ക്ക് താങ്ങാന്‍ കഴിയില്ല. മനുഷ്യത്വം ബാക്കിയുണ്ടാവണം സാര്‍.''
കഫീൽ ഖാന്‍റെ ട്വീറ്റിനോട് ഗൊരഖ്പൂർ പൊലീസ് പ്രതികരിച്ചതിങ്ങനെ- "ഡോ. കഫീൽ ഖാനെതിരെ രാജ്ഘട്ട് പൊലീസ് സ്റ്റേഷനിൽ കുറ്റപത്രം ഉണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, സത്യവാങ്മൂലം തേടാൻ ചാര്‍ജ് ഷീറ്റുള്ള എല്ലാവരെയും പൊലീസ് കാണുന്നുണ്ട്. ഇതിനായി അവർ കഫീലിന്റെ വീട്ടിലും പോയി. കഫീൽ വീട്ടില്‍ ഇല്ലെന്നും നഗരത്തിന് പുറത്താണെന്നും കഫീലിന്റെ വീട്ടുകാർ പറഞ്ഞു".
'ദ ഗൊരഖ്പൂര്‍ ഹോസ്പിറ്റൽ ട്രാജഡി- എ ഡോക്ടേഴ്സ് മെമയിർ ഓഫ് എ ഡെഡ്ലി മെഡിക്കൽ ക്രൈസിസ്' എന്ന തന്‍റെ പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ കേരളത്തിലാണ് ഡോ. കഫീൽ ഖാൻ. യോഗിയോടോ മോദിയോടൊ അല്ല അവർ പിന്തുടരുന്ന ആർ.എസ്.എസ് ആശയങ്ങളോടാണ് തന്‍റെ എതിർപ്പെന്ന് അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസിന്‍റെ ആശയങ്ങൾ ഭിന്നിപ്പിന്‍റേതും വെറുപ്പിന്‍റേതുമാണ്. യു.പിയിൽ തോൽവി ഭയന്നാണ് യോഗി ഇപ്പോൾ മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ മുഖമാക്കിയതെന്നും കഫീല്‍ ഖാന്‍ പറയുകയുണ്ടായി.
मैं केरल में हूँ अपनी किताब को लोगों तक पहुँचाने के लिए,
उत्तर प्रदेश चुनाव से दूर , बच्चों के इलाज में व्यस्त ,पर...
Posted by Drkafeelkhan on Wednesday, January 19, 2022