കർണാടക: സിദ്ധരാമയ്യ മുഖ്യമന്ത്രി ആയേക്കും, മൂന്ന് ഉപമുഖ്യമന്ത്രിമാർ?

2013 മുതൽ 2018വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ പരിചയസമ്പത്തുണ്ട് സിദ്ധരാമയ്യക്ക്

Update: 2023-05-13 09:59 GMT
Editor : abs | By : Web Desk
Advertising

ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചരിത്രവിജയം ഉറപ്പിച്ചതോടെ ആരാകും മുഖ്യമന്ത്രിയെന്നാണ് ചർച്ചാവിഷയം. തെരഞ്ഞെടുപ്പിൽ പാർട്ടി പ്രത്യേക മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നോട്ടുവെച്ചിരുന്നില്ല. എന്നാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്നാണ് പുറത്തുവരുന്ന സൂചന. ഇതിന് ഹൈക്കമാന്റ് പച്ചക്കൊടി വീശിയെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാർ വന്നേക്കും അഭ്യന്തരവും ഡികെ തന്നെയായാവും കൈകാര്യം ചെയ്യുക എന്ന സൂചനയും പുറത്തുവരുന്നുണ്ട്. 

2013 മുതൽ 2018വരെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിന്റെ പരിചയസമ്പത്തുണ്ട് സിദ്ധരാമയ്യക്ക്. അതിനാൽ അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിന് അഭിപ്രായ​മുണ്ട്. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നാണ് ഖാർഗെ വ്യക്തമാക്കിയത്.

ജി. പരമേശ്വരനും ഉപമുഖ്യമന്ത്രിയായേക്കും. അതേസമയം ജനങ്ങളുടെ ആഗ്രഹം അനുസരിച്ച് പ്രവർത്തിക്കുന്ന സർക്കാർ കർണാടകയിൽ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു'- രാഹുൽ പറഞ്ഞു.അതേസമയം, കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവേ വ്യക്തമായ ഭൂരിപക്ഷത്തോടെ കോൺഗ്രസ് അധികാരത്തിലേക്ക്. മന്ത്രിമാർ ഉൾപ്പെടെ ബി.ജെ.പിയുടെ പ്രമുഖ നേതാക്കൾക്ക് അടിതെറ്റി. വോട്ടെണ്ണൽ അഞ്ച് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസ് 137 സീറ്റിൽ മുന്നിലാണ്. ബി.ജെ.പി 62 സീറ്റിലും ജെ.ഡി.എസ് 21 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News