'ഓപ്പറേഷൻ ഒക്‌ടോപ്പസ്' തുടരുന്നു; പിഎഫ്ഐ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന

കർണാടകയിൽ 45 പേരെയും അസമിൽ 11 പേരെയും അറസ്റ്റ് ചെയ്‌തു.

Update: 2022-09-27 03:42 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ വീണ്ടും റെയ്‌ഡ്. കർണാടക, ഡൽഹി, അസം, യുപി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പരിശോധന. കർണാടകയിൽ 45 പേരെയും അസമിൽ 11 പേരെയും അറസ്റ്റ് ചെയ്‌തു.

നിലവിൽ എട്ട് സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്‌ഡ് നടക്കുന്നതായാണ് വിവരം. ദേശീയ ഏജൻസികളുടെ നിർദ്ദേശപ്രകാരം സംസ്ഥാന പൊലീസാണ് പരിശോധന നടത്തുന്നത്. പിഎഫ്ഐ പ്രവർത്തകരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

പോപ്പുലർ ഫ്രണ്ടിനെതിരായ കേന്ദ്ര നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ എൻഐഎ വ്യാപക പരിശോധനയാണ് നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലും പരിശോധന ശക്തമാകുന്നത്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎയും ഇ.ഡിയും രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിന് 'ഓപ്പറേഷൻ ഒക്‌ടോപ്പസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News