ഈ നദിയിലെ ജലത്തിന് തീപിടിക്കും
തീയണക്കുന്നത് ജലം കൊണ്ടാണെങ്കിലും നദീജലത്തില്‍ തീകത്തിക്കുകയാണ് ആസ്ട്രേലിയന്‍ എംപി ജെറിമി ബക്കിംഗ്ഹാം.
തീയണക്കുന്നത് ജലം കൊണ്ടാണെങ്കിലും നദീജലത്തില്‍ തീകത്തിക്കുകയാണ് ആസ്ട്രേലിയന്‍ എംപി ജെറിമി ബക്കിംഗ്ഹാം. പ്രകൃതിവാതക ഖനിയില്‍ നിന്ന് മീഥൈന്‍ വാതകം കലര്‍ന്ന ക്വീന്‍സ്‍ലാന്റിലെ കോണ്‍ഡാമിന്‍ നദിയിലാണ് ഗ്രീന്‍സ് പാര്‍ട്ടി എംപി ബക്കിംഗ്ഹാം തീ കത്തിച്ചത്.
ആസ്ട്രേലിയയിലെ ഗ്രീന്‍സ് പാര്‍ട്ടി എംപി ജെറിമി ബക്കിംഗ്ഹാമാണ് നദീജലത്തില്‍ തീപടര്‍ത്തി പ്രതിഷേധത്തിന്റെ വ്യത്യസ്തമാര്‍ഗം തീര്‍ത്തത്. ക്വീന്‍സ്‍ലാന്റിലെ പ്രകൃതിവാതക ഖനിയില്‍ നിന്ന് അടുത്തുള്ള കോണ്‍ഡാമിന്‍ നദിയില്‍ മീഥൈന്‍ വാതകം കലര്‍ന്നെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ഇത് ദൃശ്യങ്ങളിലൂടെ തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജലത്തിന് തീപിടിക്കുന്ന വീഡിയോയെടുത്ത് തന്റെ ഫേസ്‍ബുക്കിലൂടെ പ്രചരിപ്പിച്ചത്. 2012 ലായിരുന്നു പ്രകൃതിവാതക ഖനിയില്‍ നിന്ന് നദിയിലേക്ക് മീഥൈന്‍ വാതകം പടര്‍ന്നതായി കണ്ടെത്തിയത്. മൂന്ന് കമ്പനികളുടെ വാതക കിണറുകളും നദിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നുവെന്ന് ബക്കിംഗ്ഹാം പറയുന്നു. ബക്കിംഗ്ഹാം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ അധികൃതര്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയരുകയാണ്.