ജീവനക്കാരുടെ സമരം; ഫ്രാന്‍സില്‍ 900 വിമാന സര്‍വീസുകള്‍ റദ്ദാക്കി

Update: 2017-06-25 21:04 GMT
Editor : Ubaid
ജീവനക്കാരുടെ സമരം; ഫ്രാന്‍സില്‍ 900 വിമാന സര്‍വീസുകള്‍ റദ്ദാക്കി
Advertising

രാജ്യത്തെ രണ്ട് പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസ് മുടക്കിയതാണ് യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയത്.

തൊഴില്‍ കരാര്‍ നീട്ടണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സില്‍ വിമാനക്കമ്പനിജീവനക്കാര്‍ നടത്തുന്ന സമരം ആറാം ദിവസത്തിലേക്ക്. സമരത്തെ തുടര്‍ന്ന് 900 വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. പതിനായിരക്കണക്കിന് യാത്രക്കാരെ സമരം സാരമായി ബാധിച്ചു.

തൊഴിലാളികുടെ ശമ്പളം, ആനുകൂല്യങ്ങള്‍, സ്ഥാനക്കയറ്റം എന്നിവ അടങ്ങുന്ന കരാര്‍ 17 മാസത്തേക്ക് നീട്ടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ ഇത് മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ നീട്ടണമെന്നാണ് വിമാനക്കന്പനികളുടെ ആവശ്യം. സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇതിനിടയില്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നും നാളെ വൈകിട്ടോടെ സമരം ഒത്തുതീര്‍പ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ രണ്ട് പ്രമുഖ വിമാനക്കമ്പനികള്‍ സര്‍വീസ് മുടക്കിയതാണ് യാത്രക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയത്. ഒന്നര ലക്ഷത്തോളം യാത്രക്കാരെ സമരം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ആയിരത്തോളം വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. അവധി ദിനം കഴിഞ്ഞ് പലരും നാട്ടിലേക്ക് മടങ്ങുന്ന സമയമാണിത്. സമരത്തെ തുടര്‍ന്ന് ട്രെയിന്‍, റോഡ് ഗതാഗതത്തെയാണ് പലരും ആശ്രയിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News