ലിബിയയില്‍ ഗദ്ദാഫി അനുകൂലികളെ കൂട്ടക്കൊല ചെയ്തു
തലസ്ഥാന നഗരിയിലെ അല്‍ റുവൈമി തടവറയില്‍ നിന്ന് മോചിതരായതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ട്രിപ്പോളി ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ മുന്‍പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫിയുടെ അനുകൂലികളായ 12 പേരെ കൂട്ടക്കൊല ചെയ്തു. തലസ്ഥാന നഗരിയിലെ അല്‍ റുവൈമി തടവറയില്‍ നിന്ന് മോചിതരായതിനു ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ട്രിപ്പോളി ജനറല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. കൂട്ടക്കൊലയെ അപലപിച്ച ലിബിയന്‍ ദേശീയ സഹകരണ സര്‍ക്കാര്‍ അന്വേഷണത്തിനുത്തരവിട്ടുണ്ട്. ഐഎസ് നിയന്ത്രണത്തിലുള്ള ഗദ്ദാഫിയുടെ ജന്‍മനഗരമായ സിര്‍തെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ സൈന്യം രൂക്ഷപോരാട്ടം നടത്തുന്നതിനിടെയാണ് കൊലപാതകങ്ങള്‍ നടന്നത്. 2011 ഒക്ടോബര്‍ 11ന് ലിബിയന്‍ മുന്‍ പ്രസിഡണ്ട് മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിനു ശേഷം രാജ്യം രൂക്ഷമായ ആഭ്യന്തര സംഘര്‍ഷങ്ങളുടെ പിടിയിലാണ്.