2600 ടണ്‍ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക

Update: 2017-08-10 09:54 GMT
2600 ടണ്‍ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക
Advertising

2600 ടണ്‍ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. രാസായുധ പ്രയോഗ നിരോധനം ശകത്മാക്കാനുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ തീരുമാനത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം.

2600 ടണ്‍ രാസായുധങ്ങള്‍ നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. രാസായുധ പ്രയോഗ നിരോധനം ശകത്മാക്കാനുള്ള ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ തീരുമാനത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം.

സിറിയയില്‍ ജനങ്ങള്‍ക്ക് മേല്‍ അസദ് ഭരണകൂടം രാസായുധ പ്രയോഗം നടത്തുന്നുവെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയംഗങ്ങളുടെ യോഗത്തില്‍ രാസായുധ പ്രയോഗ നിരോധനം ശക്തമാക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്ക കരുതലിലുള്ള രാസായുധങ്ങള്‍ നശിപ്പിക്കാന്‍ പോകുന്നത്. ദക്ഷിണ കൊളറാഡോയിലെ പ്യൂബ്ലോ കെമിക്കല്‍ സംഭരണശാലയില്‍ ‍ സൂക്ഷിച്ചിരിക്കുന്ന 780000 രാസായുധ ഷെല്ലുകള്‍ അടുത്തയാഴ്ചക്കകം പൂര്‍ണമായി നശിപ്പിക്കും.

2020 മധ്യത്തോടെ ഇവിടുത്തെ രാസായുധങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുമെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു. കെന്റകിയിലെ ബ്ലൂ ഗ്രാസ് 'ഭരണശാലയില്‍ സൂക്ഷിച്ച രാസായുധങ്ങള്‍ 2023 ഓടെ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യും. ദിനംപ്രതി ഇവിടുത്തെ 500 രാസായുധ ഷെല്ലുകളാണ് നശിപ്പിക്കാന്‍ പോകുന്നത്. കടുത്ത സുരക്ഷാ സംവിധാനത്തില്‍ റോബോട്ടുകളെ ഉപയോഗിച്ചാണ് നശീകരണം. ഒന്നാം ലോകമഹായുദ്ധാനാന്തരം തന്നെ രാസായുധ പ്രയോഗം നിര്‍ത്താന്‍ ലോക രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തിരുന്നെങ്കിലും അപ്രായോഗികമായിരുന്നു. 1997ല്‍ CWC രാസായുധ നിര്‍മ്മാര്‍ജ്ജനം ശക്തമാക്കിയിരുന്നു.

Tags:    

Similar News