നാറ്റോ കാലഹരണപ്പെട്ട സംഘടനയല്ലെന്ന് ഡോണള്‍ഡ് ട്രംപ്

Update: 2017-10-01 18:17 GMT
Editor : Ubaid
നാറ്റോ കാലഹരണപ്പെട്ട സംഘടനയല്ലെന്ന് ഡോണള്‍ഡ് ട്രംപ്
Advertising

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് നാറ്റോ കാലഹരണപ്പെട്ട സംഘടനയാണെന്ന് വിളിച്ചുപറഞ്ഞ ട്രംപ്, ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്

നാറ്റോ കാലഹരണപ്പെട്ട സംഘടനയല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തീവ്രവാദ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ നാറ്റോ സഖ്യത്തിന്റെ പ്രസക്തി വലുതാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് നാറ്റോ കാലഹരണപ്പെട്ട സംഘടനയാണെന്ന് വിളിച്ചുപറഞ്ഞ ട്രംപ്, ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. ലോകത്ത് തീവ്രവാദം വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാറ്റോ സഖ്യത്തിന്റെ പ്രസക്തി ഏറെ വലുതാണെന്ന നിലപാടിലെത്തിയിരിക്കുന്നു ട്രംപ്. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോല്‍റ്റന്‍ബെര്‍ഗിന്റെ വൈറ്റ്ഹൌസ് സന്ദര്‍ശന വേളയിലായിരുന്നു ട്രംപ് നാറ്റോയുടെ പ്രാധാന്യത്തെ കുറിച്ച് വാചാലനായത്.

ഇറാഖ്, അഫ്ഗാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സഹായം ചെയ്യാന്‍ സാധിക്കുമെന്നും ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തിന്റെ ലക്ഷ്യത്തെ നിരന്തരം ചോദ്യം ചെയ്ത ട്രംപ്, നാറ്റോക്ക് നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ കുറക്കുമെന്ന് ഭീഷണിയുയര്‍ത്തിയിരുന്നു. സ്റ്റോല്‍റ്റന്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നെന്നും തീവ്രവാദം ഇല്ലാതാക്കാന്‍ നാറ്റോക്ക് കൂടുതലായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും സംയുക്ത വര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News