പുതിയ കരാറിലൊപ്പിടാന്‍ അമേരിക്കയും ക്യൂബയും

Update: 2017-10-13 16:11 GMT
Editor : admin
പുതിയ കരാറിലൊപ്പിടാന്‍ അമേരിക്കയും ക്യൂബയും
Advertising

ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശീതയുദ്ധം അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അമേരിക്കയും ക്യൂബയും വിവിധ മേഖലകളില്‍ സഹകരിച്ച് പുതിയ കരാറിലൊപ്പിടാന്‍ ഒരുങ്ങുന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശീതയുദ്ധം അവസാനിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആരോഗ്യം, കാര്‍ഷികം, നിയമം തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് ക്യൂബന്‍ വൃത്തങ്ങള്‍ പറഞ്ഞു. പതിറ്റാണ്ടുകളായി നിലനിന്ന വിദ്വേഷം അവസാനിപ്പിച്ച് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചപ്പോള്‍ തന്നെ അമേരിക്കയും ക്യൂബയും നേരത്തെ പരിസ്ഥിതി, പോസ്റ്റല്‍ മേഖലകളില്‍ പുതിയ കരാറൊപ്പിട്ടിരുന്നു. ഇരുരാജ്യങ്ങളിലേക്കും നേരിട്ട് വിമാനസര്‍വീസ് നടത്താനുള്ള കരാറിലും ഒപ്പിട്ടിരുന്നു. ഉഭയകക്ഷി കമ്മീഷന്‍ കഴിഞ്ഞ ദിവസം ഹവാനയില്‍ ചേര്‍ന്ന യോഗത്തില്‍ ഇനി നടത്താനുള്ള ചര്‍ച്ചകളെ കുറിച്ച് ആലോചന നടത്തി. പുതിയ കരാറുകളെ കുറിച്ചും പുതിയ നടപടികളെ കുറിച്ചും പുതിയ സന്ദര്‍ശനങ്ങളെ കുറിച്ചും പുതിയ ചര്‍ച്ചകളെ കുറിച്ചുമാണ് യോഗം ചര്‍ച്ച ചെയ്തത്. ഇതൊക്കെ നിര്‍ണായ ഘടകകങ്ങളാണ്. കുറച്ച് സമയമെടുക്കും എല്ലാം പ്രായോഗികമാകാന്‍ 88 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അമേരിക്കന്‍ പ്രസിഡന്റ് ക്യൂബ സന്ദര്‍ശിച്ചത് കഴിഞ്ഞ മാസമായിരുന്നു. ബരാക് ഒബാമയുടെ ക്യൂബ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നായിരുന്നു ക്യൂബയുടെ പ്രതികരണം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News