ഇന്ത്യോനേഷ്യയില്‍ വെള്ളപ്പൊക്കം; 24 പേര്‍ മരിച്ചു
ഇന്തോനേഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 24 പേര്‍ മരിച്ചു. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ജാവ പ്രവിശ്യയിലാണ് പ്രകൃതിനാശമുണ്ടായത്.
ഇന്തോനേഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 24 പേര്‍ മരിച്ചു. രാജ്യത്തിന്റെ മധ്യഭാഗത്തുള്ള ജാവ പ്രവിശ്യയിലാണ് പ്രകൃതിനാശമുണ്ടായത്.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ആയിരക്കണക്കിന് പേര്‍ക്കാണ് വീടുകള്‍ നഷ്ടമായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് സുരക്ഷാസേന. കാണാതായ 26 പേര്‍ക്കുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്. ഇന്തോനേഷ്യയിലെ ജനവാസം ഏറെയുള്ള പ്രദേശമായ ജാവ പ്രവിശ്യയിലാണ് പ്രകൃതിദുരന്തമുണ്ടായിരിക്കുന്നത്. പ്രദേശത്ത് കനത്തമഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. വരും മണിക്കൂറുകളിലും പ്രദേശത്ത് കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജനങ്ങള്‍ക്ക് അപകട സാധ്യത സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയതായി അപകടസ്ഥലം സന്ദര്‍ശിച്ച ജാവ ഗവര്‍ണര്‍ ഗന്‍ജര്‍ പ്രണോവോ പറഞ്ഞു. ജാവ പ്രവിശ്യയിലെ 16 പ്രദേശങ്ങളില്‍ പ്രകൃതി നാശമുണ്ടായതായി ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.