അഭയാര്‍ഥി പ്രതിസന്ധി: യുറോപ്യന്‍ യൂണിയന്‍ - തുര്‍ക്കി കരാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ജര്‍മനി

Update: 2018-03-07 01:32 GMT
Editor : admin
അഭയാര്‍ഥി പ്രതിസന്ധി: യുറോപ്യന്‍ യൂണിയന്‍ - തുര്‍ക്കി കരാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ജര്‍മനി
Advertising

അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യുറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ കരാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കല്‍.

അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യുറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ കരാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കല്‍. ജി5 യോഗത്തിനു ശേഷമായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം. സഖ്യശക്തികളെ വിന്യസിച്ച് കരാര്‍ നടപ്പാക്കണമെന്നും മെര്‍ക്കല്‍ പറഞ്ഞു,

ജി 5 ശക്തിരാജ്യങ്ങളായ ബ്രിട്ടന്‍ ഫ്രാന്‍സ് ജര്‍മനി ഇറ്റലി അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത യോഗത്തിനു ശേഷമായിരുന്നു മെര്‍ക്കലിന്റെ പ്രതികരണം. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് അഭയാര്‍ഥി കരാറിന് രൂപം നല്‍കിയത്. ഗ്രീക്ക് ദ്വീപുകളിലേക്കുള്ള അഭയാര്‍ഥികളുടെ അനിയന്ത്രിതമായ കടന്നുവരവ് തടയുകയായിരുന്നു കരാറിലെ ലക്ഷ്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം അധികം അഭയാര്‍ഥികളാണ് യൂറോപ്പില്‍ എത്തിച്ചേര്‍ന്നത്. ആഭ്യന്തര യുദ്ധവും പട്ടിണിയുമായിരുന്നു പ്രധാന കാരണങ്ങള്‍. കരാറുണ്ടാക്കിയതിനു ശേഷം ഗ്രീസിലേക്കുള്ള അഭയാര്‍ഥികളുടെ പ്രവാഹം കുറഞ്ഞതായാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്ക്. അതേസമയം ബോട്ടുകളില്‍ ഒരു ദിവസം 150 ഓളം അഭയാര്‍ഥികള്‍ എത്തിച്ചേരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമം ലംഘിച്ചുള്ള അഭയാര്‍ഥികളുടെ കടന്ന് വരവ് തടയാന്‍ അമേരിക്ക സഹായം വാഗ്ദാനം ചെയ്തതതായി മെര്‍ക്കല്‍ പറഞ്ഞു. അമേരിക്ക ഇക്കാര്യത്തില്‍ സഹായം ചെയ്യാന്‍ സന്നദ്ധമാണ്. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയാന്‍ അമേരിക്ക ഇടപെടും.

യുദ്ധം നാശം വിതച്ച സിറിയയില്‍ നിന്നും നിരവധി പേരാണ് പലായനം ചെയ്യുന്നത്. സിറിയയിലെ വെടിനിര്‍ത്തല്‍ കരാറിനെ കുറിച്ചും വെടിനിര്‍ത്തല്‍ ലംഘനത്തെ കുറിച്ചും ജി 5 യോഗത്തില്‍ രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തതായും മെര്‍ക്കല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സിറിയയില്‍ 60 പേര്‍ കൊല്ലപ്പെട്ടെന്നും ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ എന്നന്നേക്കുമായി നടപ്പാക്കാനുള്ള തീരുമാനം ഉണ്ടാവണമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News