ആംഗെലാ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത

Update: 2018-04-05 00:58 GMT
Editor : Jaisy
ആംഗെലാ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത
Advertising

കഴിഞ്ഞ 12 വര്‍ഷമായി ജര്‍മന്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന മെര്‍ക്കല്‍ 1989ലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്

നാലാം തവണയും അധികാരത്തിലെത്തുന്ന ആംഗെലാ മെര്‍ക്കല്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിതയെന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ 12 വര്‍ഷമായി ജര്‍മന്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന മെര്‍ക്കല്‍ 1989ലാണ് രാഷ്ട്രീയത്തിലേക്ക് വരുന്നത്.

ഒരു പതിറ്റാണ്ടിലേറെയായി ജർമനിയുടെ മാത്രമല്ല യൂറോപ്യൻ യൂണിയന്‍റെയും മുന്നിൽ തലയുയർത്തി നിൽക്കുന്ന ഭരണശേഷിയും വ്യക്തിപ്രഭാവവും ഉള്ള ആളാണ് ആംഗെലാ മെര്‍ക്കല്‍. 1954 ജൂലൈ 17ന് ഹാംബുര്‍ഗില്‍ ജനിച്ച മെര്‍ക്കല്‍ 1989ലാണ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള മെര്‍കലിന്റെ വരവ് പുരുഷ മേധാവിത്വമുള്ള ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ യാഥാസ്ഥിതിക വിഭാഗത്തെ അന്പരപ്പിച്ചു. 1991ല്‍ സി.ഡി.യു. ടിക്കറ്റില്‍ മത്സരിച്ച് ജര്‍മന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹെല്‍മുട്ട് കോളിന്റെ മന്ത്രിസഭയിലെ പരിസ്ഥിതി മന്ത്രിയായ മെര്‍ക്കല്‍ 1999 ആയപ്പോഴേക്കും കരുത്തയായി മാറിയിരുന്നു. 2000ത്തി​ൽ അ​വ​ർ സി.​ഡി.​യു​വി​ന്റെ മേ​ധാ​വി​യാ​യി സ്​​ഥാ​ന​മേ​റ്റു. അ​ന്നു​തൊ​ട്ട്​ ഇ​ന്നു​വ​രെ പാര്‍ട്ടിയെ നയിക്കുന്ന ശക്തിയാണിവര്‍. 2005ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ വനിത ചാന്‍സിലറായി തെര‍ഞ്ഞെടുത്ത മെര്‍ക്കലിന് യൂറോപ്യന്‍ യൂണിയനിലെ പ്രബല നേതാവായി മാറാനും സാധിച്ചു.

2005 മു​​ത​​ൽ ചാ​​ൻ​​സ​​ല​​ർ പ​​ദ​​വി അ​​ല​​ങ്ക​​രി​​ക്കു​​ന്ന മെ​​ർ​​ക്ക​​ലി​​ന് 12 വ​​ർ​​ഷ​​ക്കാ​​ല​​ത്തെ ഭ​​ര​​ണം​ പ​​ട്ടു​​മെ​​ത്ത​​യാ​​യി​​രു​​ന്നി​​ല്ല. ക​​ല്ലും മു​​ള്ളും ച​​തി​​ക്കു​​ഴി​​ക​​ളും ഏ​​റെ അ​​തി​​ജീ​​വി​​ച്ചാ​​ണ് നാ​​ലാം ത​​വ​​ണ​​യും പോ​രാ​ട്ട​ത്തി​നിറങ്ങിയതും വിജയിച്ചതും. അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​ക്കാ​യി വാ​​തി​​ൽ തു​​റ​​ന്നി​​ട്ട മെ​​ർ​​ക്ക​​ലി​​ന് ആ​​ഭ്യ​​ന്ത​​ര രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല അ​​ന്ത​​ർ​​ദേ​​ശീ​​യ രം​​ഗ​​ത്തു​​നി​​ന്നു പോ​​ലും എ​​തി​​ർ​​പ്പു​​ക​​ൾ ഏ​​റെ നേ​​രി​​ടേ​​ണ്ടി​​വ​​ന്നു . എന്നാല്‍, വി​​മ​​ർ​​ശ​​ക​​ർ മു​​റ​​വി​​ളി​​ക്കു​​മ്പോ​​ഴും മെ​ർ​​ക്ക​​ൽ അ​​ഭ​​യാ​​ർ​​ഥി​​ക​​ൾ​​ക്കു നേ​​രെ വാ​​തി​​ൽ കൊ​​ട്ടി​​യ​​ട​​ച്ചി​​ട്ടി​​ല്ല എ​​ന്ന​ത് അ​​വ​​രു​​ടെ മ​​ഹ​​ത്വം വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ്. രാ​ജ്യം സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ലുള്ള കാലതാമസം വിമര്‍ശങ്ങള്‍ക്കിടയാക്കി. സാവധാനമാമെങ്കിലും സുസ്ഥിരമായ ഒരു പരിഹാരമായിരുന്നു മെര്‍ക്കല്‍ ലക്ഷ്യം വെച്ചതെന്ന് ജനം തിരിച്ചറിഞ്ഞു. ക്രമണ ജര്‍മനിയുടെ മാര്‍ഗരറ്റ് താച്ചര്‍ എന്ന് വിളിപ്പേരും അവര്‍ക്ക് കിട്ടി. ഈ ​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലൂ​​ടെ ആം​​ഗ​​ല മെ​​ർ​​ക്ക​​ൽ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ന്‍റെ മാ​​ത്ര​​മ​​ല്ല പാ​​ശ്ചാ​​ത്യ ചേ​​രി​​യു​​ടെ ത​​ന്നെ അ​​നി​​ഷേ​​ധ്യ നേ​​താ​​വാ​​യി മാ​റു​മെ​​ന്നാ​​യിരുന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ശ​​ക​​ല​​ന വി​​ദ​​ഗ്ധ​​രു​​ടെ​ അ​​ഭി​​പ്രാ​​യം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News