സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഐസിഎഎന്നിന്

Update: 2018-04-22 08:51 GMT
Editor : admin
സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ഐസിഎഎന്നിന്
Advertising

ണവായുധങ്ങള്‍ക്ക് എതിരെ അന്താരാഷ്ടര തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം .2007 ലാണ് ജനീവ ആസ്ഥാനമായി ഇന്‍ര്‍നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് ടു ന്യൂക്ലിയര്‍ വെപ്പണ്‍സ് രൂപീകരിച്ചത് .

സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎഎന്നിന്. അണവായുധങ്ങള്‍ക്ക് എതിരെ അന്താരാഷ്ടര തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം .2007 ലാണ് ജനീവ ആസ്ഥാനമായി ഇന്‍ര്‍നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് ടു ന്യൂക്ലിയര്‍ വെപ്പണ്‍സ് രൂപീകരിച്ചത് . 101 രാജ്യങ്ങളില്‍ നിന്നായി 468 സംഘടനകളാണ് കൂട്ടായ്മയില്‍

മനുഷ്യവംശത്തിന് തന്നെ നാശം വരുത്തിയേക്കാവുന്ന അണ്വായുധ പ്രയോഗങ്ങള്‍ക്കെതിരെ ലോകശ്രദ്ധ തിരിക്കുന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ്ഇന്‍റര്‍ നാഷണല്‍ ക്യാംപെയ്ന്‍ ടു അബോളിഷ് ന്യൂക്ളിയര്‍ വെപ്പണിനെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് അര്‍ഹരാക്കിയത് ആസ്‌ട്രേലിയയിലെ മെല്‍ബണിലായിരുന്നു2007 ലാണ് സംഘടന രൂപീകരിച്ചതെങ്കിലും പിന്നീട് പ്രവര്‍ത്തനകേന്ദ്രം സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലേക്ക് മാറ്റി..101 രാജ്യങ്ങളില്‍ നിന്നായി ആണവനിരോധന ഉടന്പടിക്ക് വേണ്ടി വാദിക്കുന്ന 468 സര്‍ക്കാര്‍ ഇതര സംഘടനകളാണ് എസിഎ എന്നിലുള്ളത് .. ആണവനിരായുധീകരണമാണ് ലോകത്ത് ശക്തമായി നടപ്പാക്കേണ്ടതെന്നാണ് കൂട്ടായ്മയുടെ നിലപാട് ഓസ് ലോയില്‍ ഡിസംബര്‍ 10 നുനടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News