ദില്‍മ റൂസെഫിന്റെ ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു

Update: 2018-04-23 06:09 GMT
Editor : admin
ദില്‍മ റൂസെഫിന്റെ ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു
Advertising

ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു. 513 അംഗ സഭയില്‍ 342 പേര്‍ ഇംപീച്ച്മെന്റ് പ്രമേയത്തെ അംഗീകരിച്ച് വോട്ട് ചെയ്തു.

ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫിന് തിരിച്ചടി. ഇംപീച്ച്മെന്റ് പ്രമേയം പാര്‍ലമെന്റിന്റെ അധോസഭ അംഗീകരിച്ചു. 513 അംഗ സഭയില്‍ 342 പേര്‍ ഇംപീച്ച്മെന്റ് പ്രമേയത്തെ അംഗീകരിച്ച് വോട്ട് ചെയ്തു.
ബ്രസീലിയന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചുകൊണ്ടാണ് പ്രസിഡന്റ് ദില്‍മ റൂസേഫിനെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പാര്‍ലമെന്റില്‍ നടക്കുന്നത്. പാര്‍ലമെന്റിലെ ഇംപീച്ച്മെന്റ് ചര്‍ച്ചകളുടെ പ്രതിധ്വനികള്‍ തെരുവിലേക്കെത്തുന്നതിന്റെ സൂചനയാണ് പ്രസിഡന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന പടുകൂറ്റന്‍ റാലികള്‍.
ഇംപീച്ചമെന്റ് നടപടികള്‍ പാര്‍ലമെന്റില്‍ പുരോഗമിച്ചുകൊണ്ടിരിക്കെ പ്രസിഡന്റിനെതിരെ വാര്‍ത്തകളുമായി രാജ്യത്തെ മാധ്യമങ്ങളും രംഗത്തെത്തി. ഇംപീച്ച്മെന്റ് സെനറ്റിലും കേവല ഭൂരിപക്ഷത്തോടെ പാസ്സാവുമെന്നാണ് രാജ്യത്തെ മാധ്യമ നിരീക്ഷകരുടെ വിലയിരുത്തല്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News