ക്യൂബയില്‍ തൊഴില്‍ നികുതി പ്രാബല്യത്തില്‍; എതിര്‍പ്പ് ശക്തം

Update: 2018-05-03 17:09 GMT
Editor : Alwyn K Jose
ക്യൂബയില്‍ തൊഴില്‍ നികുതി പ്രാബല്യത്തില്‍; എതിര്‍പ്പ് ശക്തം
Advertising

15 ലക്ഷത്തിലധികം പേര്‍ നികുതിയുടെ പരിധിയില്‍ വരും. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ എതിര്‍പ്പ് ഉയരുകയാണ്.

ക്യൂബയില്‍ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി തൊഴില്‍ നികുതി ഏര്‍പ്പെടുത്തി. 15 ലക്ഷത്തിലധികം പേര്‍ നികുതിയുടെ പരിധിയില്‍ വരും. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരെ എതിര്‍പ്പ് ഉയരുകയാണ്.

മാസ വരുമാനം 500 പീയൂസിന് മുകളിലുള്ളവര്‍ 5 ശതമാനം തുക സാമൂഹ്യ സുരക്ഷ ഫണ്ടിലേക്കും ഇതിന് പുറമെ 2500 പീയൂസിന് മുകളില്‍ വരുമാനമുള്ളവര്‍ 3 മുതല്‍ 5 ശതമാനം വരെ ആദായ നികുതി നല്‍കണമെന്നുമാണ് നിര്‍ദ്ദേശം. 650 പീയൂസാണ് ക്യൂബയിലെ ശരാശരി പ്രതിമാസ വരുമാനം. തുഛമായ വേതനം ജീവിതച്ചിലവുകള്‍ക്ക് തികയില്ലെന്നിരിക്കെ നികുതി നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്.

1959 ല്‍ ഫിദല്‍ കാസ്ട്രോ ക്യൂബന്‍ പ്രധാനമന്ത്രിയായതോടെയാണ് ക്യൂബയില്‍ നികുതി നിര്‍ത്തലാക്കിയത്. അന്നുമുതല്‍ തുഛ വേതനത്തിലാണ് ക്യൂബയില്‍ ജീവനക്കാര്‍ തൊഴിലെടുക്കുന്നത്. 2012 ല്‍ റൌള്‍ കാസ്ട്രോ അധികാരത്തിലെത്തിയതിന് ശേഷമാണ് സാമ്പത്തിക പരിഷ്കരണ നടപടികള്‍ ആരംഭിച്ചത്. നികുതി ചുമത്തുന്നതിലൂടെ സാമൂഹ്യ സുരക്ഷ ഫണ്ടിലേക്കാണ് തുക സാമഹരിക്കുന്നത്, ഇത് തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും എന്ന ന്യായീകരണം നല്‍കിയാണ് ക്യൂബന്‍‌ സര്‍ക്കാര്‍ വിമര്‍ശനങ്ങളെ നേരിടുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News