ഏറ്റവും ശക്തയായ സ്ത്രീ, ഹിലരിയെ വാനോളം പുകഴ്ത്തി ബില്‍ ക്ലിന്റണ്‍

Update: 2018-05-07 05:25 GMT
Editor : Jaisy
ഏറ്റവും ശക്തയായ സ്ത്രീ, ഹിലരിയെ വാനോളം പുകഴ്ത്തി ബില്‍ ക്ലിന്റണ്‍
Advertising

വിദേശകാര്യ സെക്രട്ടറി ആയിരിക്കെ ഹിലരി ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ബില്‍ ക്ലിന്റന്റെ പ്രസംഗം.

അമേരിക്കന്‍‌ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ ലഭിക്കുന്ന ആദ്യ വനിത. ഹിലരി ക്ലിന്റണ്‍ അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി കൂടി ആയിരുന്ന ഹിലരി മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യ കൂടിയാണ്. കഴിഞ്ഞ ദിവസം നടന്ന ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ ഹിലരിയെ ക്ലിന്റണ്‍ വാനോളം പുകഴ്ത്തിയത് മറ്റ് രാഷ്ട്രങ്ങളുടെ പോലും ശ്രദ്ധ കവര്‍ന്നു. വിദേശകാര്യ സെക്രട്ടറി ആയിരിക്കെ ഹിലരി ചെയ്ത കാര്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു ബില്‍ ക്ലിന്റന്റെ പ്രസംഗം.

നിങ്ങള്‍ യുവാവായ ഒരു ആഫ്രിക്കക്കാരനോ അമേരിക്കക്കാരനോ ആണോ, ഭയമുള്ളവനാണോ...എങ്കില്‍ ഹിലരി നിങ്ങളെ ശക്തരാക്കും. നിങ്ങള്‍ സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുന്ന തീവ്രവാദത്തെ വെറുക്കുന്ന ഒരു മുസ്ലിമാണോ, എങ്കില്‍ ഇവിടെ തന്നെ താമസിക്കൂ, ഭാവി സുരക്ഷിതമാക്കൂ. ഭൂമിയിലെ ഏറ്റവും വലിയ രാജ്യത്തിന്റെ പ്രതിനിധിയെ ആണ് നിങ്ങള്‍ ഹിലരിയിലൂടെ തെരഞ്ഞെടുക്കുന്നത്.

ഭാര്യ, അമ്മ എന്നീ നിലയിലും ഹിലരിക്ക് ഫുള്‍മാര്‍ക്കാണെന്നാണ് ബില്‍ പറയുന്നത്. ഞാന്‍ എന്റെ ഉറ്റ കൂട്ടുകാരിയെ ആണ് വിവാഹം ചെയ്തത്. ഇപ്പോഴും അവരോട് എനിക്ക് തികഞ്ഞ ബഹുമാനമാണുള്ളത്. എന്തൊരു സ്മാര്‍ട്ടായ ശക്തയായ സ്ത്രീയാണ് അവര്‍, ഒപ്പം സ്നേഹനിധിയും. ഒരു അമ്മയെന്ന നിലയില്‍ അവര്‍ എല്ലാ കാര്യങ്ങളും അതിന്റെ പൂര്‍ണ്ണതയോടെ ചെയ്തു തീര്‍ക്കാറുണ്ട്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി കൂടിയാണ് ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News