ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെടിവെപ്പ്
ന്യൂയോര്‍ക്ക് സിറ്റിയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.
ന്യൂയോര്‍ക്ക് സിറ്റിയിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെടിവെപ്പുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. എല്ലാ വിമാനങ്ങളും റദ്ദാക്കി. ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും വെടിവെപ്പ് നടന്നോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.
ജെഎഫ്‌കെ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 8ലെ ഡിപാര്‍ച്ചര്‍ മേഖലയിലാണ് ഞായറഴ്ച പ്രാദേശിക സമയം രാത്രി ഒന്‍പതരക്ക് തുടര്‍ച്ചയായി വെടിയൊച്ച മുഴങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തത്. ന്യൂ ജഴ്‌സി പോര്‍ട്ട് അതോറിറ്റി വക്താവാണ് വെടിയൊച്ച കേട്ടതായി പുറംലോകത്തെ അറിയിച്ചത്. പാരീസില്‍ നിന്നുള്ള നോര്‍വേരിയന്‍ എയര്‍ലൈനിന്റെ വിമാനം ലാന്‍ഡ് ചെയ്തതോടെയാണ് വിമാനത്താവളത്തില്‍ പരിഭ്രാന്തി പരന്നത്. ടെര്‍മിനല്‍ 8ല്‍ നിന്നും നൂറുകണക്കിന് യാത്രക്കാര്‍ അലറി കരഞ്ഞ് പുറത്തേക്ക് ഓടുകയും ചെയ്തു. രണ്ടു തവണ വെടിയൊച്ച കേട്ടെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും വെടിവെപ്പ് നടന്നതായി യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും പ്രാദേശിക ഭരണകൂടം പറഞ്ഞു.