ബ്രസീലിലെ രാഷ്ട്രീയ അസ്ഥിരതക്ക് കാരണം പ്രതിപക്ഷമെന്ന് ദില്‍മ റൂസഫ്

Update: 2018-05-07 09:59 GMT
Editor : admin
ബ്രസീലിലെ രാഷ്ട്രീയ അസ്ഥിരതക്ക് കാരണം പ്രതിപക്ഷമെന്ന് ദില്‍മ റൂസഫ്
Advertising

രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതക്ക് കാരണം പ്രതിപക്ഷമാണെന്ന് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്. തോല്‍വി അംഗീകരിക്കാന്‍ തയ്യാറാവാത്ത പ്രതിപക്ഷം മനപ്പൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും റൂസഫ് പറഞ്ഞു. മുന്‍ പ്രസിഡന്റ് ലുല ഡിസില്‍വയെ അറസ്റ്റ് ചെയ്ത നടപടിയെ ദില്‍മ രൂക്ഷമായി വിമര്‍ശിച്ചു.

സമീപകാലത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബ്രസീല്‍ കടന്നുപോവുന്നത്. അഴിമതി കേസില്‍ കുടുങ്ങിയ പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യണമെന്നുള്ള ആവശ്യവും ശക്തമാണ്. പെട്രോബ്രാസ് എണ്ണക്കമ്പനി അഴിമതി ആരോപണത്തെത്തുടര്‍ന്ന് മുന്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡിസില്‍വയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശമാണ് ദില്‍മ റൂസഫ് നടത്തിയത്.

ബ്രസീലിലെ മുതിര്‍ന്ന ന്യായാധിപന്‍മാരും ലുല ഡിസില്‍വയുടെ അറസ്റ്റ് അനുചിതമാണെന്ന നിലപാടിലാണ്. അഴിമതി ആരോപണത്തിലെ അന്വേഷണത്തെ പിന്തുണക്കുമ്പോഴും ബലം പ്രയോഗിച്ചുള്ള അറസ്റ്റിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് മാര്‍കോ ഒറേലിയോ പറഞ്ഞു. രണ്ടു വര്‍ഷമായി ബ്രസീലിനെ ചൂഴ്ന്നുനില്‍ക്കുന്ന പെട്രോബ്രാസ് അഴിമതിയിലെ ഏറ്റവും വലിയ വഴിത്തിരിവാണ് ലുല ഡിസില്‍വയുടെ അറസ്റ്റ്. 2014ലെ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കണമെന്നും ദില്‍മ റൂസഫിനെ കുറ്റവിചാരണ ചെയ്യണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ഇതോടെ ശക്തമാവുകയാണ്. അറസ്റ്റിനെത്തുടര്‍ന്ന് ലുലയെ പിന്തുണക്കുന്നവരും എതിര്‍ക്കുന്നവരും സാവോപോളോയിലും പരിസരത്തും ഏറ്റുമുട്ടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News