രാജ്യത്തേക്ക് തീവ്രവാദം കൊണ്ടുവന്നത് അഭയാര്‍ഥികളല്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍

Update: 2018-05-11 16:04 GMT
Editor : Ubaid
രാജ്യത്തേക്ക് തീവ്രവാദം കൊണ്ടുവന്നത് അഭയാര്‍ഥികളല്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍
Advertising

ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ ഭീകരപ്രവര്‍ത്തനം അഭയാര്‍ഥികള്‍ക്കൊപ്പം ഉണ്ടായ പ്രതിഭാസമല്ലെന്ന് പറഞ്ഞ ആംഗല മെര്‍ക്കല്‍, അത് രാജ്യത്ത് നിലനിന്നിരുന്നുവെന്നും ഇപ്പോളും നിലനില്‍ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


രാജ്യത്തേക്ക് തീവ്രവാദം കൊണ്ടുവന്നത് അഭയാര്‍ഥികളല്ലെന്ന് ജര്‍മ്മന്‍ ചാന്‍സ്‍ലര്‍ ആംഗെല മെര്‍ക്കല്‍. തീവ്രവാദ ആക്രമണങ്ങള്‍ക്ക് അഭയാര്‍ഥികളെ കുറ്റപ്പെടുത്തേണ്ടെന്നും ആംഗല മെര്‍ക്കല്‍. ജര്‍മ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുയായിരുന്നു ജര്‍മ്മന്‍ ചാന്‍‌സലര്‍.

ഇസ്‍ലാമിക് സ്റ്റേറ്റിന്‍റെ ഭീകരപ്രവര്‍ത്തനം അഭയാര്‍ഥികള്‍ക്കൊപ്പം ഉണ്ടായ പ്രതിഭാസമല്ലെന്ന് പറഞ്ഞ ആംഗല മെര്‍ക്കല്‍, അത് രാജ്യത്ത് നിലനിന്നിരുന്നുവെന്നും ഇപ്പോളും നിലനില്‍ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തിലുള്ള വിഷയങ്ങളുമായി ബന്ധപ്പെടത്തിവേണം ഭീകരവാദത്തെ നേരിടാനെന്നും ജര്‍മമന്‍ ചാന്‍സലര്‍ പറഞ്ഞു.

ജര്‍മ്മനിയില്‍ നിന്ന് എണ്ണൂറോളം പേര്‍ ഐഎസ് ക്യാമ്പില്‍ ചേരാന്‍ പോയതായി ആഭ്യന്തരമന്ത്രി കഴിഞ്ഞ മാസം വ്യക്തമാക്കിയതാണ്.ജര്‍മ്മന്‍ ഭരണഘടനയെ ബഹുമാനിച്ചുകൊണ്ടാണ് രാജ്യത്ത് ഇസ‌്ലാം നിലനില്‍ക്കുന്നതെന്നും ആംഗല വ്യക്തമാക്കി. വടക്കന്‍ ജര്‍മ്മനിയിലെ പ്രാദേശിക തെരഞ്ഞെടുപ്പിന് പ്രചാരണത്തിനിടെയാണ് ആംഗല മെര്‍ക്കല്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.മെര്‍ക്കലിന്‍റെ അഭയാര്‍ഥി നയങ്ങള്‍ക്കെതിരെ വിമര്‍ശമുന്നയിക്കുന്ന തീവ്രവലതുപക്ഷ കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയും മെര്‍ക്കലിന്‍റെ കൃസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയും തമ്മിലാണ് ഇവിടെ പ്രധാന മത്സരം.

10 ലക്ഷത്തോളം പേരാണ് ജര്‍മ്മനിയില്‍ കഴിഞ്ഞ വര്‍ഷം മാത്രം അഭയാര്‍ഥികളായെത്തിയതെന്നാണ് കണക്ക്. കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ അഭയാര്‍ഥികളാണെന്ന പ്രചാരണം മൂലം ജനപ്രീതി ഇടിയുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് അഭയാര്‍ഥി നയം ന്യായീകരിച്ച് ആംഗെല മെര്‍ക്കല്‍ രംഗത്തുവന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News