ലോകത്ത് എല്ലാവര്‍ക്കും സമ്പദ്-സമൃദ്ധി ഉണ്ടാകണമെങ്കില്‍ പരസ്പരം ഐക്യമുള്ള സമൂഹം ഉണ്ടാകണമെന്ന് മാര്‍പ്പാപ്പ

Update: 2018-05-11 00:37 GMT
Editor : Jaisy
ലോകത്ത് എല്ലാവര്‍ക്കും സമ്പദ്-സമൃദ്ധി ഉണ്ടാകണമെങ്കില്‍ പരസ്പരം ഐക്യമുള്ള സമൂഹം ഉണ്ടാകണമെന്ന് മാര്‍പ്പാപ്പ
Advertising

അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായി യുറോപ്പിലെ ചില പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകളെയും മാര്‍പ്പാപ്പ നിശിതമായി വിമര്‍ശിച്ചു

ലോകത്ത് എല്ലാവര്‍ക്കും സമ്പദ്-സമൃദ്ധി ഉണ്ടാകണമെങ്കില്‍ പരസ്പരം ഐക്യമുള്ള സമൂഹം ഉണ്ടാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായി യുറോപ്പിലെ ചില പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാടുകളെയും മാര്‍പ്പാപ്പ നിശിതമായി വിമര്‍ശിച്ചു.

സ്പെയിനിലും കാറ്റലോണിയയിലും തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെയും യുറോപ്യന്‍ യുണിയനില്‍ നിന്ന് പിന്‍മാറാനുള്ള ബ്രിട്ടണിന്റെ തീരുമാനത്തെ ചൂണ്ടിക്കാട്ടിയ മാര്‍പ്പാപ്പ പരസ്പര ഐക്യം എന്നത് ഒരു അവശ്യകതയാണ് എന്നും സൂചിപ്പിച്ചു. കൂട്ടായ പ്രവര്‍ത്തനം നല്‍കുന്ന വിജയവും ത്യാഗത്തിന്റെ അനുഭവവും നല്‍കുന്ന ഫലം വലുതാണ്, മാര്‍പ്പാപ്പ തന്റെ പ്രസംഗത്തില്‍ പലതവണ ആവര്‍ത്തിച്ചു പറഞ്ഞു.

വത്തിക്കാനില്‍ നടന്ന റീ തിങ്കിങ്ങ് യൂറോപ്പ് എന്ന ദ്വിദിന കോണ്‍ഫ്രന്‍സില്‍ . യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് അന്തോണിയോ താജാണിയടക്കമുള്ള നേതാക്കള്‍ സന്നിഹിതരായിരുന്ന ചടങ്ങിലായിരുന്നു മാര്‍പ്പാപ്പയുടെ പരാമര്‍ശങ്ങള്‍. യൂറോപ്പില്‍ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജര്‍മ്മിനിയിലും ബ്രിട്ടനിലുമടക്കം അഭയാര്‍ത്ഥി വിരുദ്ധ പാര്‍ട്ടികള്‍ ശക്തി പ്രാപിച്ചിരുന്നു. രണ്ട് ദിവസമായി തുടര്‍ന്ന സമ്മേളനത്തിന്റെ അവസാന ദിനത്തിലായിരുന്നു മാര്‍പ്പാപ്പ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News