മ്യാന്‍മറിനെതിരായ വിലക്കുകള്‍ ഉടന്‍ നീക്കുമെന്ന് ഒബാമ

Update: 2018-05-12 04:07 GMT
Editor : Alwyn K Jose
മ്യാന്‍മറിനെതിരായ വിലക്കുകള്‍ ഉടന്‍ നീക്കുമെന്ന് ഒബാമ
Advertising

മ്യാന്‍മറിന് മേലുള്ള വിലക്കുകള്‍ ഉടന്‍ നീക്കുമെന്ന് ബരാക് ഒബാമ. മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ആങ്സാന്‍ സൂചി ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

മ്യാന്‍മറിന് മേലുള്ള വിലക്കുകള്‍ ഉടന്‍ നീക്കുമെന്ന് ബരാക് ഒബാമ. മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ആങ്സാന്‍ സൂചി ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജനാധിപത്യ വികസനം മ്യാന്‍മറില്‍ അപൂര്‍ണമാണെന്നും ഒബാമ പറഞ്ഞു.

പട്ടാളഭരണത്തെ ജനാധിപത്യ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയതിന് ശേഷം ആദ്യമായാണ് ആങ്സാന്‍ സൂചി അമേരിക്ക സന്ദര്‍ശിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം. മ്യാന്‍മറിന് മേലുള്ള ഉപരോധം പിന്‍വലിക്കല്‍, സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തല്‍, വിദേശ നിക്ഷേപം വര്‍ധിപ്പിക്കുക എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പ്രഖ്യാപനത്തിന് പുറമെ സൂചിയുടെ പ്രതികരണവും വന്നു. 49 വര്‍ഷത്തെ പട്ടാളഭരണത്തിന് 2011 ലാണ് മ്യാന്‍മറില്‍ അവസാനമായത്. ഇരുവരുടെയും സന്ദര്‍ശനം മ്യാന്‍മറിന്റെ ജനാധിപത്യ വികസനം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News