ലൈംഗിക അതിക്രമ കേസുകളില്‍ ഇരകളുടെ ഒപ്പം നില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Update: 2018-05-13 19:29 GMT
Editor : Jaisy
ലൈംഗിക അതിക്രമ കേസുകളില്‍ ഇരകളുടെ ഒപ്പം നില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
Advertising

കഴിഞ്ഞ ആഗസ്തില്‍ ബാല പീഡനത്തെ കുറിച്ച് നടത്തിയ പ്രസ്താവനക്ക് ശേഷം ഇത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രതികരണം മാര്‍പ്പാപ്പയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്

കത്തോലിക്ക സഭ അതിന്റെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. വര്‍ധിച്ച് വരുന്ന ലൈംഗിക അതിക്രമ കേസുകളില്‍ ഇരകളുടെയും വേദനിക്കുന്നവരുടെയും ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും ഓര്‍മിപ്പിച്ച മാര്‍പാപ്പ കുട്ടികള്‍ക്ക് നേരെ തുടരുന്ന അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഡിജിറ്റല്‍ വേള്‍ഡിലെ ബാലാവകാശങ്ങളെ കുറിച്ച് വത്തിക്കാനിലെ ഒരു പള്ളിയില്‍ നടത്തിയ സെമിനാറിനിടെയായിരുന്നു മാര്‍പ്പാപ്പ സ്ത്രീ സംരക്ഷണത്തെ കുറിച്ചും സഭാ നിലപാടിനെ കുറിച്ചും മാര്‍പാപ്പ വ്യക്തമാക്കിയത്. കഴിഞ്ഞ ആഗസ്തില്‍ ബാല പീഡനത്തെ കുറിച്ച് നടത്തിയ പ്രസ്താവനക്ക് ശേഷം ഇത് ആദ്യമായാണ് ഇത്തരത്തിലൊരു പ്രതികരണം മാര്‍പ്പാപ്പയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. മാറിവരുന്ന ജീവിത സാഹചര്യത്തില്‍ കുട്ടികള്‍വളരുന്ന അന്തരീക്ഷവും കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. എത്രത്തോളം സാങ്കേതികമായി ഉയരുന്നുവോ അത്രത്തോളം തന്നെ ആശങ്കയിലാവുകയാണ് കുട്ടികളുടെ സുരക്ഷിതത്വം.

സാമ്പത്തിക രംഗത്തെയും വിദ്യാഭ്യാസ-ആരോഗ്യമേഖലയിലെയും പ്രശ്നങ്ങളില്‍ നിയമങ്ങള്‍കൂടുതല്‍ ശക്തമാവുമ്പോള്‍ ബാലപീഡന നിയമങ്ങള്‍ അത്രത്തോളം ശക്തമാവുന്നില്ലെന്നും മാര്‍പാപ്പ ഉദാഹരണ സഹിതം പറയുന്നു. ലോകമെമ്പാടുമുള്ള കുട്ടികള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചാണ് സെമിനാറില്‍ പങ്കെടുത്തവരെല്ലാം സംസാരിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News