അമേരിക്കന്‍ തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ക്യൂബ

Update: 2018-05-14 09:18 GMT
Editor : admin
അമേരിക്കന്‍ തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ക്യൂബ
Advertising

നയതന്ത്രം ബന്ധം പുനസ്ഥാപിച്ചെങ്കിലും അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ.

നയതന്ത്രം ബന്ധം പുനസ്ഥാപിച്ചെങ്കിലും അമേരിക്കയുടെ നീക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ. ക്യൂബയില്‍ നടന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു റൌള്‍ കാസ്ട്രോയുടെ പ്രതികരണം. ക്യൂബയുടെ സോഷ്യലിസ്റ്റ് വിപ്ലവം അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ടെന്ന് റൌള്‍ കാസ്ട്രോ മുന്നറിയിപ്പ് നല്‍കുന്നു. അഞ്ച് വര്‍ഷത്തിനിടെ ക്യൂബയില്‍ ആദ്യമായി നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനിടെയായിരുന്നു റൌള്‍ കാസ്ട്രോയുടെ പ്രതികരണം. സോഷ്യലിസ്റ്റ് വിപ്ലവം എന്ന ആശയവുമായി ക്യൂബ മുന്നോട്ടുപോകുമെന്ന് പറഞ്ഞ റൌള്‍ കാസ്ട്രോ വിദേശനയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പ്രതിരോധനടപടികളില്‍ മാറ്റം വരുത്തില്ലെന്നും വ്യക്തമാക്കി. ക്യൂബക്ക് മേലുള്ള ഉപരോധം നീക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കാണിച്ച താല്‍പ്പര്യം ക്യൂബയില്‍ രാഷ്ട്രീയമാറ്റത്തിന് ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നും റൌള്‍ കാസ്ട്രോ പരോക്ഷമായി വിമര്‍ശിച്ചു. അമേരിക്കയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടപ്പോഴുണ്ടായ അനുകൂലഘടകങ്ങള്‍ തിരിച്ചറിയുന്നു. എന്നാല്‍ ക്യൂബയില്‍ രാഷ്ട്രീയ സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കില്ലെന്ന ഒബാമയുടെ ഉറപ്പ് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 1959 ല്‍ അമേരിക്കന്‍ അനുകൂല സര്‍ക്കാരിനെ അട്ടിമറിച്ചാണ് ക്യൂബയില്‍ ഫിദല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയത്. കഴിഞ്ഞ മാസമാണ് ശീതയുദ്ധത്തിന് അറുതിവരുത്താന്‍ ബരാക് ഒബാമ ക്യൂബയിലെത്തി റൌള്‍ കാസ്ട്രോയുമായി കൂടിക്കാഴ്ച നടത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News