അട്ടിമറി ശ്രമത്തില്‍ ഗുലന്റെ പങ്കാളിത്വം: തുര്‍ക്കി തെളിവുകള്‍ യു.എസിന് കൈമാറി
Update: 2018-05-15 10:21 GMT
പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ബിനാലി യില്‍ദിരിം രൂക്ഷമായാണ് അമേരിക്കയുടെ ആവശ്യത്തെ പരിഹസിച്ചത്.
തുര്‍ക്കിയിലെ അട്ടിമറി ശ്രമത്തില്‍ ഫത്ഹുള്ള ഗുലന്‍ പങ്കാളിയായതിന് തെളിവുകള്‍ യു എസിന് കൈമാറി. പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ബിനാലി യില്‍ദിരിം രൂക്ഷമായാണ് അമേരിക്കയുടെ ആവശ്യത്തെ പരിഹസിച്ചത്. സെപ്തംബര്‍ 11ലെ ആക്രമണത്തിന് നടപടിയെടുത്തപ്പോള്‍ അമേരിക്ക തെളിവുകള്‍ ചോദിച്ചിരുന്നോയെന്നായിരുന്നു ചോദ്യം.
അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ബിനാലിയുടെ പ്രസംഗം. രാജ്യത്തെ ചതിച്ചവര്‍ക്കെതിരായ നടപടികള്‍ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിക്കും.