ദില്‍മയുടെ ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്നവര്‍ 57 ശതമാനം

Update: 2018-05-19 06:37 GMT
ദില്‍മയുടെ ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്നവര്‍ 57 ശതമാനം
Advertising

എന്നാല്‍ 37 ശതമാനം പേര്‍ ഇംപീച്ച്മെന്‍റിനെ എതിര്‍ക്കുന്നു. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയിലാണ് പുതിയ കണക്കുകള്‍.

പ്രസിഡന്‍റ് ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്യണമെന്നാണ് 57 ശതമാനം ബ്രസീലുകാരും ആവശ്യപ്പെടുന്നത്. എന്നാല്‍ 37 ശതമാനം പേര്‍ ഇംപീച്ച്മെന്‍റിനെ എതിര്‍ക്കുന്നു. ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയിലാണ് പുതിയ കണക്കുകള്‍.

രാജ്യത്തെ ആദ്യ വനിത പ്രസിഡന്റിന്റെ ഇംപീച്ച്മെന്‍റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും നിരവധിയാണ്. പുതുതായി ബ്രസീലില്‍ നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ 57 ശതമാനം ആളുകള്‍ ഇംപീച്ച്മെന്‍റിനെ അനുകൂലിച്ചത്. ദില്‍മ റൂസഫിനെ ഇംപീച്ച് ചെയ്താലും രാജ്യത്തെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്നാണ് ചിലരുടെ അഭിപ്രായം. ദില്‍മയെ ഇംപീച്ച് ചെയ്യുന്നതിലൂടെ രാജ്യം തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്ന അഭിപ്രായമുള്ളവരും ഉണ്ട്. അതിനാല്‍ ജനങ്ങള്‍ വോട്ടുചെയ്ത് തെരഞ്ഞെടുത്ത പ്രസിഡന്‍റിനെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ തുടരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. സാമ്പത്തിക അസ്ഥിരത, തൊഴിലില്ലായ്മ, അഴിമതി എന്നീ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. വരാനിരിക്കുന്ന വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും ആശങ്കപ്പെടുന്നവരുടെ എണ്ണവും ചെറുതല്ല.

Tags:    

Similar News