ബ്രസീല്‍: മിഷേല്‍ ടെമര്‍ ചുമതലയേറ്റു
ബ്രസീല്‍ ഇടക്കാല പ്രസിഡന്‍റായി മിഷേല്‍ ടെമര്‍ ചുമതലയേറ്റു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് സ്ഥാനമേറ്റയുടനെ അദ്ദേഹം പ്രസ്താവിച്ചു. പുതിയ മന്ത്രിസഭാംഗങ്ങളുമായി ടെമര്‍ കൂടിക്കാഴ്ച നടത്തി.
ബ്രസീല്‍ ഇടക്കാല പ്രസിഡന്‍റായി മിഷേല്‍ ടെമര്‍ ചുമതലയേറ്റു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് സ്ഥാനമേറ്റയുടനെ അദ്ദേഹം പ്രസ്താവിച്ചു. പുതിയ മന്ത്രിസഭാംഗങ്ങളുമായി ടെമര്‍ കൂടിക്കാഴ്ച നടത്തി. ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ദില്‍മ റൂസെഫിന്‍റെ ഇംപീച്ചമെന്‍റിനെ അനുകൂലിച്ച് സെനറ്റ് പ്രമേയം പാസാക്കായിതോടെയാണ് മിഷേല്‍ ടെമര്‍ ഇടക്കാല പ്രസിഡന്‍റായി ചുമതലയേറ്റത്. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഹെന്‍റിഖ് മെയ്റെല്ലസ് പുതിയ ധനകാര്യ മന്ത്രി. പുതിയ മന്ത്രിസഭയില്‍ 23 മന്ത്രിമാരാണുള്ളത്. ബ്രസീല്‍ കോണ്‍ഗ്രസിലെ ഭരണഘടനാ വിദഗ്ധനായിരുന്നതിന്‍റെ അനുഭവ പരിചയം മിഷേല്‍ ടെമറിന് പ്രസിഡന്‍റ് പദവിയില്‍ കൈമുതലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റൂസഫിന്‍റെ വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ സാമ്പത്തിക സൌഹൃദ നയങ്ങളും ജനപ്രിയ സാമൂഹിക പദ്ധതികളുമായി തന്നെ മുന്നോട്ട് പോകാനാണ് ടെമറിന്‍റെയും തീരുമാനം. സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരതയാണ് ടെമര്‍ സര്‍ക്കാറിന് മുന്നിലുള്ള വലിയ വെല്ലുവിളി.
പൊതു ചെലവ് നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ബജറ്റ് കമ്മി ഒഴിവാക്കാനായി കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. മുന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഹെന്‍റിഖ് മെയ്റെല്ലസ് ആണ് പുതിയ ധനകാര്യ മന്ത്രി. രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മയും , വിദേശ നിക്ഷപങ്ങളിലുണ്ടായ കുറവും സര്‍ക്കാറിനെ അലട്ടുന്നുണ്ട്.